ഗാസിയാബാദിലെ കൂട്ടബലാത്സംഗ പരാതി കെട്ടിച്ചമച്ചത്; 36-കാരി അറസ്റ്റില്‍, പിന്നില്‍ വസ്തു ഇടപാട് തർക്കം


പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ കാണുന്നു | Photo: ANI

ലഖ്നൗ: ഗാസിയാബാദില്‍ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി കള്ളപ്പരാതി നല്‍കിയ യുവതി അറസ്റ്റില്‍. ശനിയാഴ്ചയായിരുന്നു അറസ്റ്റ്. യുവതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡില്‍ വിട്ടയച്ചു. കൂട്ടുപ്രതികളായ ആസാദ്, അഫ്‌സല്‍, ഗൗരവ് എന്നിവരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

സ്വത്ത് തർക്കത്തിന്‍റെ പേരില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. എന്നാല്‍ ഇത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ ഒരു ആക്രമണവും യുവതിക്കു നേരെ ഉണ്ടായിട്ടില്ലെന്നും എല്ലാം കെട്ടുകഥകളാണെന്നും മീററ്റ് ഐ.ജി പ്രവീണ്‍ കുമാര്‍ പറഞ്ഞു.



അറസ്റ്റ് ചെയ്ത സ്ത്രീയും ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട അഞ്ചു പേരും തമ്മില്‍ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി ജില്ലാ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ വസ്തുവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യുവതിയെയും കൂട്ടുപ്രതികളെയും ഗൂഢാലോചനയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വഞ്ചനാക്കുറ്റവും വ്യാജരേഖ ചമയ്ക്കലും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ നേരത്തെ ദേശീയ വനിതാ കമ്മിഷന്‍ രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. യുവതിയും കുടുംബാംഗങ്ങളും നല്‍കുന്ന മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സംഭവം മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ വേണ്ടി 5000 രൂപ നല്‍കിയതിനുള്ള സൂചനകള്‍ ലഭിച്ചതായും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി നിവാസിയായ യുവതിയെ കൈകാലുകള്‍ ബന്ധിച്ച് ചാക്ക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയെന്നായിരുന്നു പോലീസിന് വിവരം ലഭിച്ചത്. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

സഹോദരന്റെ ജന്മദിനം ആഘോഷിക്കാന്‍ ഗാസിയാബാദില്‍ മടങ്ങുകയായിരുന്ന യുവതി ഓട്ടോ കാത്തുനില്‍ക്കുന്നതിനിടെ രാജ് നഗര്‍ എക്സ്റ്റന്‍ഷനിലെ ആശ്രം റോഡില്‍വെച്ച് തോക്കുകാട്ടി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പോലീസിനെ അറിയിച്ചത്. കണ്ടെത്തിയ ഉടന്‍ ഗാസിയാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മെഡിക്കല്‍ പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും യുവതി അതിന് സമ്മതിച്ചിരുന്നുല്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് മീററ്റിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് അവരുടെ നിര്‍ബന്ധത്തില്‍ ജിടിബി ആശുപത്രിയിലാണ് പരിശോധന നടത്തിയത്. യുവതിക്ക് ആന്തരിക പരിക്കുകളൊന്നും ഇല്ലെന്നാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അറിയിച്ചതെന്നും പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിന്നിലെ ഗൂഢാലോചന കണ്ടെത്തിയത്.

Content Highlights: fake rape case, uttar pradesh, ghaziabad, police investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented