സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ഭക്ഷണത്തില്‍ വിഷംകൊടുത്തു,കേസ്‌


മൂന്നാം പ്രതിയായ കാമുകൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാബുകളിലെ കെമിക്കൽ വിതരണം ചെയ്യുന്നയാളാണ്. ഭാര്യയുടെ ബന്ധുവും അയൽവാസിയുമായ സ്ത്രീയാണ് രണ്ടാം പ്രതി.

Photo: Mathrubhumi

കൊല്ലം: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് ലെ‍ഡ് കലർന്ന ഭക്ഷണം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിന് യുവതിയുടെപേരിൽ കേസ്. കൊല്ലം തേവള്ളി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ മുണ്ടയ്ക്കൽ സ്വദേശിനിയായ 44-കാരിയുടെ പേരിലാണ് കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തത്.

വീട്ടിൽനിന്ന് കണ്ടെടുത്ത വെളുത്ത പൊടിയും രക്തം പരിശോധിച്ചപ്പോൾ ലെഡിന്റെ അളവ് കൂടിയനിലയിലാണെന്ന റിപ്പോർട്ടും അടക്കം ഭർത്താവ് രണ്ടുമാസംമുമ്പ് പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ല. പിന്നീട് അഭിഭാഷകനായ കല്ലൂർ കെ.ജി.കൈലാസ്‌നാഥ് മുഖേന കൊല്ലം മജിസ്ട്രേറ്റ് കോടതി മുമ്പാകെ നൽകിയ അപേക്ഷയെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട അഞ്ചൽ സ്വദേശിയായ യുവാവുമായി ഭാര്യക്ക്‌ അവിഹിതബന്ധമുണ്ടെന്ന് പരാതിക്കാരൻ പറയുന്നു. ഇക്കാര്യം കണ്ടെത്തുകയും തർക്കമാകുകയും ഒടുവിൽ ബന്ധുക്കൾ ഇടപെട്ട് പരിഹാരം കാണുകയും ചെയ്തിരുന്നു. വീണ്ടും കാമുകനുമായുള്ള ബന്ധം കണ്ടെത്തിയതോടെ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

ഇതിനുപിന്നാലെ വീട് പരിശോധിച്ചപ്പോൾ അലമാരയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു പാത്രം കണ്ടെത്തി. തുണിയിൽ പൊതിഞ്ഞ് പാത്രത്തിനുള്ളിൽ വെളുത്ത പൊടി കണ്ടെടുത്തു. പിന്നീട് രക്തം പരിശോധിച്ചപ്പോൾ ലെഡിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇക്കാര്യങ്ങൾ കാട്ടി വാദി കോടതിയെ സമീപിക്കുകയായിരുന്നു. --മൂന്നാം പ്രതിയായ കാമുകൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാബുകളിലെ കെമിക്കൽ വിതരണം ചെയ്യുന്നയാളാണ്. ഭാര്യയുടെ ബന്ധുവും അയൽവാസിയുമായ സ്ത്രീയാണ് രണ്ടാം പ്രതി.

Content Highlights: woman tries to kill her husband, for want to live with her boyfriend


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented