Photo: twitter.com/ndtvfeed
പട്‌ന: രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ സിങ്പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഒടുവില്‍ യുവതിയെ മോചിപ്പിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ദീപക് റാം അടക്കമുള്ള അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ദീപക് റാം ഭാര്യയെ വീടിന് പുറത്തുള്ള വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. ഗ്രാമത്തിലെ മറ്റൊരു യുവാവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന പരാതിയുമായി വെള്ളിയാഴ്ച ദീപക് റാം പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ദമ്പതിമാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എസ്.എച്ച്.ഒ. ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി ഉപദേശിച്ച ശേഷം വീട്ടിലേക്ക് തിരികെ അയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ ദീപക് റാം ഭാര്യയെ ആക്രമിക്കുകയായിരുന്നു.
ദീപക്കും പിതാവായ ശിവ്പുജന്‍ റാമും ബന്ധുക്കളായ മറ്റുമൂന്നുപേരും ചേര്‍ന്നാണ് യുവതിയെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ടത്. തുടര്‍ന്ന് വീണ്ടും മര്‍ദിക്കുകയായിരുന്നു. ഒടുവില്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
Content Highlights: woman tied to pole and thrashed by husband and relatives in bihar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..