കൊല്ലപ്പെട്ട റാണി | Photo Courtesy: NDTV
ന്യൂഡല്‍ഹി: വാക്കുതര്‍ക്കത്തിനിടെ യുവതിയെ ഒപ്പംതാമസിച്ചിരുന്ന സുഹൃത്ത് കുത്തിക്കൊന്നു. ഡല്‍ഹി മജ്‌നു കാ ടില്ലയില്‍ വാടകയ്ക്ക് താമസിക്കുന്ന റാണി(35)യെയാണ് സുഹൃത്തായ സപ്‌ന(36) കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ഗുരുഗ്രാമിലെ ബ്യൂട്ടി പാര്‍ലറില്‍ ജീവനക്കാരിയായ റാണിയും സപ്‌നയും മജ്‌നു കാ ടില്ലയിലെ വാടകവീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞദിവസം രാത്രി നടന്ന പാര്‍ട്ടിയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മദ്യലഹരിയില്‍ റാണി സ്പനയുടെ അന്തരിച്ച പിതാവിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് തര്‍ക്കത്തിനിടയാക്കിയതെന്നാണ് വിവരം. മദ്യലഹരിയിലായിരുന്ന ഇരുവരും പാര്‍ട്ടിക്കിടെ ഇതേച്ചൊല്ലി വഴക്കുണ്ടാക്കി. തുടര്‍ന്ന് പാര്‍ട്ടി കഴിഞ്ഞ് ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷവും ഇരുവരും തമ്മില്‍ ഇതേകാര്യത്തെച്ചൊല്ലി വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കറിക്കത്തി ഉപയോഗിച്ച് സപ്‌ന റാണിയെ കുത്തിക്കൊല്ലുകയായിരുന്നു.
മാരകമായി പരിക്കേറ്റ റാണി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. റാണി കൊല്ലപ്പെട്ടെന്ന് വ്യക്തമായതോടെ സ്പന തന്നെയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ ടെറസില്‍ ചോരയില്‍കുളിച്ച നിലയിലാണ് റാണിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് സമീപത്തായി കത്തിയും പിടിച്ച് പ്രതിയായ സപ്‌നയും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയായ സപ്‌ന വിവാഹസത്കാരങ്ങളില്‍ കാറ്ററിങ് ജോലിക്ക് പോകുന്നയാളാണ്. വിവാഹമോചിതയായ പ്രതിക്ക് ഒരു മകളുണ്ട്.
കഴിഞ്ഞദിവസം നടന്ന പാര്‍ട്ടിയില്‍ കൊല്ലപ്പെട്ട യുവതിയും പ്രതിയും ഉള്‍പ്പെടെ ആറുപേര്‍ പങ്കെടുത്തിരുന്നതായാണ് പോലീസ് പറയുന്നത്. പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കമാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും പോലീസ് പറഞ്ഞു.
Content Highlights: woman stabbed to death by her room mate woman in delhi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..