വീട്ടില്‍ ഒളിച്ചിരുന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചു; സംഭവം തൃശ്ശൂരില്‍


ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ ഒളിച്ചിരുന്ന ഭര്‍ത്താവ് യുവതിക്ക് നേരേ ആക്രമണം നടത്തിയത്.

സംഭവം നടന്ന വീടും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസികളും | Screengrab: Mathrubhumi News

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ യുവതിയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. എടവിലങ്ങ് സ്വദേശി രാഖി(35)യെയാണ് ഭര്‍ത്താവ് ലാലു ആക്രമിച്ചത്. കൈയ്ക്കും വയറിനും കാലിനും കുത്തേറ്റ രാഖിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്‌തെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതി ലാലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ ഒളിച്ചിരുന്ന ഭര്‍ത്താവ് യുവതിക്ക് നേരേ ആക്രമണം നടത്തിയത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന രാഖി മകള്‍ക്കൊപ്പമാണ് എടവിലങ്ങിലെ വീട്ടില്‍ താമസിച്ചിരുന്നത്. രാത്രി രാഖിയും മകളും സമീപത്തെ സഹോദരന്റെ വീട്ടിലാണ് ഉറങ്ങാറുള്ളത്. കഴിഞ്ഞദിവസം രാത്രി ഇരുവരും സഹോദരന്റെ വീട്ടിലേക്ക് പോയ സമയത്ത് ഭര്‍ത്താവ് വീട്ടില്‍ക്കയറി ഒളിച്ചിരുന്നെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ രാഖിയെ ഭര്‍ത്താവ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

യുവതിയുടെ നിലവിളികേട്ട് സമീപത്ത് താമസിക്കുന്ന സഹോദരങ്ങളും നാട്ടുകാരും ഓടിയെത്തിയതോടെ ലാലു വീട്ടില്‍നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Content Highlights: woman stabbed by husband in kodungallur thrissur accused in custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented