Photo: Mathrubhumi
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീട്ടമ്മയ്ക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ പോലീസിനുണ്ടായ വീഴ്ചയിൽ നടപടി. കേസിൽ പോലീസിന് വീഴ്ചപറ്റി എന്ന വ്യാപക പരാതിക്ക് പിന്നാലെയാണ് പേട്ട സിവിൽ സ്റ്റേഷനിലെ സി.പി.ഒമാരായ ജയരാജ്, രഞ്ജിത് എന്നിവരെ സസ്പെൻഡ് ചെയ്തത്.
ആക്രമണത്തിനിരയായ സ്ത്രീയുടെ മൊഴി രേഖപ്പെത്താൻ തയ്യാറായില്ല, സംഭവത്തേക്കുറിച്ച് മേലുദ്യോഗസ്ഥരെ കൃത്യമായി വിവരം അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രണ്ടു പേർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പരാതിക്കാസ്പദമായി സംഭവം. മൂലവിളാകം ജങ്ഷനില്‍വെച്ചാണ് അജ്ഞാതന്‍ വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചത്. സംഭവം കഴിഞ്ഞ് ഇതുവരെയും പ്രതിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതി ഉണ്ടായിരുന്നില്ല.
Content Highlights: Woman sexually assaulted two police officers suspended for not taking action
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..