പ്രതീകാത്മകചിത്രം | Photo: UNI
ചെന്നൈ: പ്രണയദിനത്തില്‍ ഭര്‍ത്താവ് മറീന ബീച്ചിലേക്ക് കൊണ്ടുപോകാത്തതിന്റെ നിരാശയില്‍ യുവതി തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. വാഷര്‍മാന്‍പേട്ട് മൂലകൊത്തളം ശ്മശാനത്തിലെ ജീവനക്കാരനായ മോഹന്റെ ഭാര്യ ശ്യാമള (30)യാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ശ്മശാനത്തിനുസമീപം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു അവര്‍. ഗുരുതരമായി പൊള്ളലേറ്റ ശ്യാമളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 വര്‍ഷംമുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. താന്‍ ജോലിത്തിരക്കിലാണെന്നും ബീച്ചിലേക്കു പോകാന്‍ സാധിക്കില്ലെന്നും ചൊവ്വാഴ്ച വൈകീട്ട് മോഹന്‍ ഭാര്യയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.
നിരാശയിലായ ശ്യാമള ഉടന്‍ ശ്മശാനത്തിലെത്തി മോഹനുമായി വഴക്കിടുകയും പ്ലാസ്റ്റിക് കാനില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Content Highlights: Woman sets self on fire as hubby fails to take her to Marina on feb 14
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..