വായ്പയ്ക്കായി ആപ്പില്‍ 'തലവെച്ചു'; യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിക്കുന്നു


ആലപ്പുഴ നഗരത്തിലെ 40 വയസ്സുകാരിയാണു പരാതിക്കാരി. ഇവരുടെ ബന്ധുവായ യുവതി വായ്പയെടുത്തെന്നുള്ള സന്ദേശവും പ്രചരിക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Photo: Kevin Frayer/ Getty Images

ആലപ്പുഴ: സാമൂഹികമാധ്യമത്തിലൂടെ ലഭിച്ച വായ്പസന്ദേശത്തിനു പിന്നാലെപോയ യുവതി കെണിയില്‍പ്പെട്ടു. കിട്ടാത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ യുവതിയുടെ മോര്‍ഫുചെയ്ത ചിത്രം പ്രചരിക്കുന്നു. സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമാണു വ്യാജച്ചിത്രങ്ങള്‍ ലഭിച്ചത്.

മൊബൈല്‍ ആപ്ലിക്കേഷന്‍വഴി യുവതി വായ്പയെടുത്തെന്നും ഉടന്‍ തിരിച്ചടയ്ക്കണമെന്നും അല്ലാത്തപക്ഷം സന്ദേശംലഭിച്ചവര്‍ അടയ്ക്കണമെന്നും കാണിച്ചാണ് വാട്സാപ്പിലൂടെ സന്ദേശം പ്രചരിക്കുന്നത്. ഇതിനൊപ്പമാണ് മോര്‍ഫുചെയ്ത ചിത്രവുമുള്ളത്. ആലപ്പുഴ നഗരത്തിലെ 40 വയസ്സുകാരിയാണു പരാതിക്കാരി. ഇവരുടെ ബന്ധുവായ യുവതി വായ്പയെടുത്തെന്നുള്ള സന്ദേശവും പ്രചരിക്കുന്നുണ്ട്.

ഇരുവര്‍ക്കും ഫെയ്‌സ്ബുക്കിലൂടെയാണു വായ്പ തരാമെന്ന സന്ദേശമെത്തിയത്. ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ചെയ്ത് ആധാര്‍, പാന്‍കാര്‍ഡ് വിവരങ്ങളും സെല്‍ഫി ഫോട്ടോയും നല്‍കി. 10,000 രൂപയുടെ വായ്പയാണാവശ്യപ്പെട്ടത്. ഫോണ്‍ ഗാലറി, കോണ്‍ടാക്ട്, ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതിയും നല്‍കി. തുക കിട്ടാഞ്ഞതോടെ ഫോണില്‍നിന്ന് ആപ്ലിക്കേഷന്‍ നീക്കിയെങ്കിലും ദിവസങ്ങള്‍ക്കുശേഷം വായ്പത്തുക തിരിച്ചടയ്ക്കണമെന്നുള്ള ഭീഷണിസന്ദേശം പ്രചരിച്ചു. തുടര്‍ന്ന് യുവതിയുടെ മോര്‍ഫുചെയ്ത ചിത്രം മറ്റുള്ളവര്‍ക്കു വാട്‌സാപ്പില്‍ ലഭിച്ചു. ദിവസക്കൂലിക്കു ജോലിചെയ്യുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണിരുവരുടെയും. സാമ്പത്തികബുദ്ധിമുട്ടിനെത്തുടര്‍ന്നാണ് മൊബൈല്‍ ആപ്പ് വഴി വായ്പയ്ക്കു ശ്രമിച്ചത്.

കൂടുതല്‍പ്പേര്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങിയിട്ടുണ്ടോയെന്നു വ്യക്തമല്ലെന്നും പരാതി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. വിശ്വാസയോഗ്യമല്ലാത്ത സൈറ്റുകളിലോ ആപ്പുകളിലോ വ്യക്തിഗതവിവരങ്ങളും പാന്‍കാര്‍ഡ്, ആധാര്‍ വിവരങ്ങളും നല്‍കരുതെന്നും പോലീസിന്റെ മുന്നറിയിപ്പുണ്ട്.

Content Highlights: woman's morphed image circulating after applied for online loan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented