വീട്ടില്‍ പ്രസവിച്ച യുവതിയുടെ നാലുദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരൂര്‍: വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് നാലാംനാള്‍ മരിച്ചു. തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂരിലെ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നുകാണിച്ച് പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ പോകാതെ വീട്ടില്‍ത്തന്നെ പ്രസവിച്ചാല്‍ മതിയെന്ന് ദമ്പതിമാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മൂന്നു സിസേറിയന്‍ കഴിഞ്ഞ യുവതിയായതിനാല്‍ പ്രശ്‌നമുണ്ടാകുമെന്ന് വീട്ടിലെത്തി പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രം ഡോക്ടര്‍ വീട്ടുകാരെ രേഖാമൂലം അറിയിച്ചിരുന്നു. വൈദ്യസഹായം ആവശ്യമില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി. ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് യുവതി പ്രസവിച്ചതറിഞ്ഞ് ഡോക്ടര്‍ വീണ്ടും വീട്ടിലെത്തി അമ്മയ്ക്കും കുഞ്ഞിനും വൈദ്യപരിശോധന വേണമെന്ന് അഭിപ്രായപ്പെട്ടു. ഇരുവരും സുരക്ഷിതരാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. എന്നാല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ കുട്ടി മരിച്ചു. ഇതോടെയാണ് ഡോക്ടര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

എസ്.ഐ. ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പോലീസ് വീട്ടുകാരുടെ മൊഴിയെടുത്തു. മരണത്തില്‍ സംശയമോ പരാതിയോ ഇല്ലെന്ന് വീട്ടുകാര്‍ മൊഴിനല്‍കി.

കുഞ്ഞിനെ പരിശോധിച്ച് മരണം സ്ഥിരീകരിച്ച ഡോക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. പുലര്‍ച്ചെ നാലുമണിക്ക് പാലൂട്ടിയശേഷം, കിടന്നുറങ്ങിയ കുട്ടിക്ക് അഞ്ചുമണിയോടെ അനക്കമില്ലാതായതോടെ ഡോക്ടറെ വീട്ടില്‍ കൊണ്ടുവന്ന് പരിശോധിപ്പിക്കുകയായിരുന്നെന്നാണ് വീട്ടുകാരുടെ മൊഴി. മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറിയാകാം കുട്ടി മരിച്ചതെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മൃതദേഹം മറവുചെയ്ത പശ്ചാത്തലത്തില്‍ പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്നും പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആര്‍ക്കും പരാതിയില്ലാത്തതുകാരണം കേസെടുത്തിട്ടില്ലെന്നും വീട്ടുകാരുടെയും ഡോക്ടര്‍മാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും തിരൂര്‍ എസ്.ഐ. ജലീല്‍ കറുത്തേടത്ത് അറിയിച്ചു.

Content Highlights: woman's four-day-old baby, who gave birth at home, died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented