യുവതിയെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചു, ലോഡ്ജില്‍ പൂട്ടിയിട്ട് പീഡനം; സ്ത്രീ അടക്കം അറസ്റ്റില്‍


പ്രതീകാത്മക ചിത്രം / AFP

ബെംഗളൂരു: യുവതിയെ ലോഡ്ജില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ സന്നദ്ധ സംഘടനയുടെ സ്ഥാപകയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ബെംഗളൂരു രാജാജി നഗര്‍ സ്വദേശിനിയും 'നവ് ഭാരത്' എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകയുമായ സംഗീത പ്രിയ (36), സഹായി ബ്രഹ്‌മേന്ദ്ര രാവണ്‍ (26), ശേഷാദ്രിപുരത്തെ ലോഡ്ജുടമ സന്തോഷ് കുമാര്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

എതാനും ദിവസം മുമ്പാണ് ജോലി തേടിയിറങ്ങിയ യുവതിയെ സംഗീതപ്രിയ പരിചയപ്പെടുന്നത്. തുടര്‍ന്ന് മികച്ച ജോലി സംഘടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് സന്തോഷ് കുമാറിന്റെ ലോഡ്ജിലെത്തിക്കുകയായിരുന്നു. ഇവിടെവെച്ചാണ് ലൈംഗികത്തൊഴിലാളിയാകാന്‍ യുവതിയെ മൂവരും ചേര്‍ന്ന് നിര്‍ബന്ധിച്ചത്. ഇതു വിസമ്മതിച്ചതോടെ സന്തോഷ് കുമാറും ബ്രഹ്‌മേന്ദ്ര രാവണും ചേര്‍ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് മുറിയില്‍ പൂട്ടിയിടുകയായിരുന്നു. പിന്നീട് ഇവരുടെ പരിചയക്കാര്‍ക്കും പീഡിപ്പിക്കാനുള്ള സൗകര്യമൊരുക്കി.



ഇതിനിടെ, മുറിയിലെത്തിയ ഒരാളുടെ ഫോണ്‍ കൈക്കലാക്കിയ യുവതി തന്റെ സൃഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. സൃഹൃത്താണ് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് ശേഷാദ്രിപുരം പോലീസിന്റെ നേതൃത്വത്തില്‍ ലോഡ്ജില്‍ റെയ്ഡ് നടത്തി യുവതിയെ രക്ഷപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും യുവതിയെ പീഡിപ്പിച്ച മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: woman raped in a lodge in bengaluru three arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented