പാര്‍ക്കില്‍ യുവതിയെ ബലാത്സംഗംചെയ്ത് കൊന്നു; സ്വകാര്യഭാഗങ്ങളില്‍ ഫ്‌ളോര്‍ വൈപ്പര്‍ കുത്തിക്കയറ്റി


യുവതി ഭര്‍ത്താവുമായി വഴക്കിട്ടാണ് വീട്ടില്‍നിന്ന് പാര്‍ക്കിലേക്ക് വന്നതെന്ന് പോലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം | PTI

ഗുരുഗ്രാം: ഫരീദാബാദില്‍ യുവതിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നേപ്പാള്‍ സ്വദേശിയായ മനോജിനെയാണ് ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍നിന്ന് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍കഴിഞ്ഞിരുന്ന ഇയാളെ നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

നവംബര്‍ എട്ടാം തീയതിയാണ് ഫരീദാബാദ് സെക്ടര്‍ ഏഴിലെ പാര്‍ക്കില്‍ 25-കാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാര്‍ക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതിയെ പിടികൂടിയത്.



നിര്‍മാണത്തൊഴിലാളിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ടാണ് വീട്ടില്‍നിന്ന് പാര്‍ക്കിലേക്ക് വന്നതെന്ന് പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് യുവതി പാര്‍ക്കിലിരുന്ന് കരയുന്നത് മനോജിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവുമായി എന്നും പ്രശ്‌നങ്ങളാണെന്നും തന്റെ ദാമ്പത്യ ജീവിതം തകര്‍ന്നിരിക്കുകയാണെന്നും യുവതി പറഞ്ഞു. ഈ അവസരം മുതലാക്കിയ പ്രതി യുവതിയെ ആശ്വസിപ്പിച്ചു. പിന്നാലെ വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. താന്‍ നല്ലൊരു പാചകക്കാരനാണെന്നടക്കം പറഞ്ഞാണ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിനുപിന്നാലെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയെ ഇയാള്‍ ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതി ബഹളംവെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തല മതിലില്‍ ഇടിപ്പിച്ചു. തല പൊട്ടി ചോരയൊലിച്ച യുവതി നിലത്തുവീണതോടെ ദുപ്പട്ടയെടുത്ത് കഴുത്തില്‍ മുറുക്കുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

കഴുത്തില്‍ ദുപ്പട്ട മുറുക്കിയതിന് ശേഷവും ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായാണ് പോലീസ് പറയുന്നത്. സമീപത്തുകിടന്നിരുന്ന ഫ്‌ളോര്‍ വൈപ്പറിന്റെ കൈപ്പിടി യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ കുത്തിക്കയറ്റിയാണ് ക്രൂരത കാട്ടിയത്. ഇതിനുശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.പാര്‍ക്കിലെത്തിയ മറ്റൊരാളാണ് യുവതിയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു.

പാര്‍ക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് ഒരാള്‍ ധൃതിയില്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസ് ശ്രദ്ധിച്ചത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മനോജിനെ തിരിച്ചറിഞ്ഞത്.

പ്രതിക്കെതിരേ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതിയെ ഇത്രയുംദിവസമായിട്ടും പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. യുവതിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഞായറാഴ്ചയാണ് യുവതിയെ തിരിച്ചറിഞ്ഞത്.

Content Highlights: woman raped and killed in faridabad park


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented