പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
ബെംഗളൂരു: ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി വാര്‍ഡിലെത്തിയ യുവതി രോഗികളുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു. ബെംഗളൂരു വിവേക്നഗറിന് സമീപത്തെ സ്വകാര്യാശുപത്രിയിലാണ് സംഭവം.
72-കാരിയായ രോഗിയുടെ മുറിയിലെത്തിയ യുവതി ചില പരിശോധനകള്‍ നടത്തണമെന്നും രോഗിയുടെ മകനോട് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. മകന് മുറിക്ക് പുറത്തിറങ്ങിയതോടെ യുവതി രോഗിയുടെ കഴുത്തിലുണ്ടായിരുന്ന ആറുപവന്റെ മാലയും സ്വര്‍ണമോതിരവും അഴിച്ചെടുത്തു. പരിശോധനാ സൗകര്യത്തിനുവേണ്ടിയാണ് ആഭരണങ്ങള്‍ ഊരുന്നതെന്നായിരുന്നു രോഗിയോട് പറഞ്ഞത്.
അല്പസമയത്തിനുശേഷം ആഭരണങ്ങളുമായി പുറത്തിറങ്ങിയ യുവതി 45 മിനിറ്റിനുശേഷമേ ഉള്ളിലേക്കുപോകാന്‍ പാടുള്ളൂവെന്ന് രോഗിയുടെ മകനോട് ആവശ്യപ്പെട്ടശേഷം സ്ഥലം വിടുകയായിരുന്നു.
ഇതിനിടെ സ്ഥലത്തെത്തിയ നഴ്സ് രോഗിയുടെ മകന് പുറത്തുനില്ക്കുന്നതുകണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് 'ഡോക്ടര്‍' എത്തി പരിശോധിച്ച് മടങ്ങിയതറിഞ്ഞത്. ഇതോടെ സംശയംതോന്നിയ നഴ്സ് അകത്തുകയറി നോക്കിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായെന്ന് കണ്ടെത്തിയത്. സമീപത്തെ മറ്റൊരുമുറിയിലും സമാന രീതിയിലുള്ള കവര്‍ച്ച നടന്നതായി പിന്നീട് കണ്ടെത്തി. തുടര്‍ന്ന് രണ്ടു രോഗികളുടെയും ബന്ധുക്കള്‍ അശോക് നഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സ്റ്റെതസ്കോപ്പും വെള്ള കോട്ടുമണിഞ്ഞാണ് യുവതി എത്തിയതെന്ന് പോലീസ് പറഞ്ഞു.
Content Highlights: woman posed as doctor looted gold of patients in a hospital
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..