പ്രതീകാത്മക ചിത്രം | Photo: AFP
നഗാവ്: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്ത് എഫ്.ഐ.ആറിട്ട് വനിതാ സബ് ഇന്‍സ്‌പെക്ടര്‍. അസമിലെ നഗാവ് ജില്ലയിലാണ് സംഭവം. തന്റെ പ്രതിശ്രുത വരനായ ആണ്‍സുഹൃത്ത് റാണാ പോഗാഗിനെയാണ് എസ്.ഐ ജുന്‍മണി റാബ പിടികൂടിയത്. ഒരു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്ന ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ഒക്ടോബറിലാണ് നടന്നത്.
അസമിലെ ഒ.എന്‍.ജി.സിയില്‍ ജീവനക്കാരനാണെന്നാണ് റാണ സ്വയം പരിചയപ്പെടുത്തിയത്. ഒ.എന്‍.ജി.സിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്ന് റാണാ പണം തട്ടിയിരുന്നു. റാണ തന്റെ രക്ഷിതാക്കളെ ഉള്‍പ്പെടെ വിവാഹ നിശ്ചയത്തിന് മുന്‍പ് ജുന്‍മണിക്ക് നേരിട്ട് പരിചയപ്പെടുത്തി നല്‍കുകയും ചെയ്തിരുന്നു.
റാണയെ പോലെ ഒരു തട്ടിപ്പുകാരനെക്കുറിച്ച് വിവരം നല്‍കിയ വ്യക്തിയോട് തനിക്ക് നന്ദിയുണ്ടെന്ന് ജുന്‍മണി പ്രതികരിച്ചു. റാണയുമായി ഒരു വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നവെന്നും സില്‍ചാറിലേക്ക് ജോലിയില്‍ മാറ്റം ലഭിച്ചുവെന്ന് തന്നോട് പറഞ്ഞിട്ടും അവിടേക്ക് പോകാതിരിക്കുതയായിരുന്നു റാണയെന്നും ഇതോടെയാണ് തനിക്ക് റാണയില്‍ സംശയങ്ങളുണ്ടായതെന്നും എസ്.ഐ കൂട്ടിച്ചേര്‍ത്തു.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് എഫ്.ഐ.ആര്‍ ഇട്ടത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒ.എന്‍.ജി.സി യുടെ പേരില്‍ നിര്‍മിച്ച ഒരു വ്യാജ ഐഡന്റീറ്റി കാര്‍ഡ്, രണ്ട് ലാപ്‌ടോപ്പുകള്‍, 13 സീലുകള്‍, ഒന്‍പത് പാസ്ബുക്കുകള്‍, ചെക്ക്ബുക്ക്, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു പെന്‍ഡ്രൈവ്, രണ്ട് വാക്കി ടോക്കികള്‍ എന്നിവയും അസം പോലീസ് പിടിച്ചെടുത്തു.
Content Highlights: woman police official arrests own fiance in job fraud
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..