നാടാകെ തിരയുന്ന ക്രിമിനല്‍ കേസ് പ്രതിക്കൊപ്പം പോലീസുകാരിയുടെ യാത്ര; വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്


പ്രതീകാത്മക ചിത്രം | മാതൃഭൂമി

പത്തനംതിട്ട: പോലീസ് പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിച്ച ക്രിമിനല്‍ കേസ് പ്രതിക്കൊപ്പം പോലീസുകാരി യാത്രചെയ്തതില്‍, പോലീസുകാരിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് അന്വേഷണറിപ്പോര്‍ട്ട്. ക്രിമിനല്‍ കേസ് പ്രതിയെന്നറിയാതെയാണ് പോലീസുകാരി വാഹനത്തില്‍ കയറിയത്. അന്വേഷണത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണുകളടക്കം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നുമില്ലെന്നും, അതിനാല്‍ നടപടി വേണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തനംതിട്ട വനിതാ സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ഇവര്‍.

അന്വേഷണറിപ്പോര്‍ട്ട് പത്തനംതിട്ട ഡിവൈ.എസ്.പി. എ.ഡി.ജി.പി.ക്ക് കൈമാറി. പത്തനംതിട്ടയ്ക്ക് വരാന്‍ പോലീസുകാരി അടൂരില്‍ വണ്ടികാത്തുനില്‍ക്കുമ്പോള്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ്, അതുവഴിവന്ന വാഹനം കൈകാണിച്ചുനിര്‍ത്തി കയറ്റിവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസുകാരി നല്‍കിയ വിശദീകരണവും ഇതുതന്നെയാണ്. പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ചും സമാനരീതിയിലുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്.



വെട്ടിച്ചുകടന്ന പ്രതിയെ പിടികൂടാനായില്ല

സ്വാതന്ത്ര്യദിനത്തില്‍ രാവിലെയായിരുന്നു വിവാദമായ ഈ യാത്ര. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണി എന്ന പ്രതിയാണ് പത്തനംതിട്ടയില്‍ രക്ഷപ്പെട്ടത്. ആഡംബരവാഹനത്തില്‍ അടൂര്‍ഭാഗം കടന്നാണ് ഇയാള്‍ പത്തനംതിട്ടയിലേക്ക് വന്നത്.

ഇയാളെ നിരന്തരം പിന്തുടര്‍ന്നിരുന്ന മുണ്ടക്കയം സി.െഎ.യും സംഘവും പോലീസ്വാഹനത്തില്‍ പിന്നാലെയെത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍നിന്ന് വാഹനം അതിവേഗത്തില്‍ വിട്ടു. കോളേജ് ജങ്ഷനില്‍ നാല് വാഹനത്തില്‍ തട്ടി. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോയ ഇയാള്‍ വാളുവെട്ടുംപാറയിലേക്ക് വാഹനം ഓടിച്ചുകയറ്റി. പോലീസും പിന്നാലെ കൂടി.

എന്നാല്‍, റോഡ് അവസാനിച്ച ഭാഗത്ത് വാഹനമുപേക്ഷിച്ച് ഇയാള്‍ അപ്രത്യക്ഷനായി. നിമിഷങ്ങള്‍ക്കകം പോലീസെത്തിയെങ്കിലും പിടികൂടാനായില്ല. ഉണ്ണിയുടെ വാഹനത്തില്‍നിന്നിറങ്ങിവന്ന സ്ത്രീയെക്കണ്ട പോലീസ്, അയാള്‍ എങ്ങോട്ടുപോയെന്ന് ചോദിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ടെന്നായിരുന്നു മറുപടി. പിന്നീടാണ് മുണ്ടക്കയം പോലീസിന്, ഇവര്‍ പത്തനംതിട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണെന്ന് മനസ്സിലായത്. അപ്പോഴേക്കും പത്തനംതിട്ട പോലീസും സ്ഥലത്തെത്തി. രക്ഷപ്പെട്ട ഉണ്ണിക്കായി പത്തനംതിട്ടയിലെയും സമീപസ്റ്റേഷനുകളിലെയും പോലീസുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Content Highlights: woman police officer's journey with criminal case accused police submitted report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented