പ്രതീകാത്മക ചിത്രം | ANI
മുംബൈ: ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും വിഷം നല്കി കൊലപ്പെടുത്തി. കവിതയും കാമുകന് ഹിതേഷുമാണ് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍ കൊല നടത്തിയത്.
കവിതയും ഭര്‍ത്താവ് കമല്‍കാന്തും പിരിഞ്ഞുജീവിക്കുകയായിരുന്നു. എന്നാല്‍ കുട്ടികളെക്കരുതി ഒരുമിച്ച് ജീവിക്കാമെന്ന ധാരണയോടെ വീണ്ടും കമല്‍കാന്തിനെ കവിത സമീപിച്ചു. കുട്ടികളെയോര്‍ത്ത് കമല്‍കാന്തും ഇത് സമ്മതിച്ചു. കവിതയുടെ തിരികെ വരവ് കഴിഞ്ഞ് അധികനാളാകുന്നതിന് മുന്‍പ് കമല്‍കാന്തിന്റെ അമ്മ വയറുവേദനമൂലം മരിച്ചു.
വൈകാതെ അമ്മയുടെ അതേ അസ്വാസ്ഥ്യങ്ങള്‍ കമല്‍കാന്തും പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ തുടര്‍ന്നെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. അവസാനം കമല്‍കാന്തും മരണത്തിന് കീഴടങ്ങി. ഡോക്ടര്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കമല്‍കാന്തിന്റെ ശരീരത്തില്‍ ഉയര്‍ന്നതോതില്‍ ആര്‍സെനിക് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിന് വഴിയൊരുക്കിയത്.
Content Highlights: woman poisons husband to death, arrested with lover
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..