യാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം; ഓട്ടോയില്‍നിന്ന് ചാടിയ 22-കാരിക്ക് പരിക്ക്‌, ഡ്രൈവർ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | Photo: AFP

കോയമ്പത്തൂര്‍: യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ ഇരുപത്തിരണ്ടുകാരിയായ യാത്രക്കാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഡ്രൈവറായ മുഹമ്മദ് സാദിഖി(43) നെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. കോയമ്പത്തൂരിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി രാത്രി പന്ത്രണ്ടരയോടെ സെല്‍വപുരത്തെ താമസസ്ഥലത്തേക്ക് പോകാന്‍ ബസ് സ്റ്റാന്‍ഡിലെത്താനായി ഓണ്‍ലൈന്‍ വഴി ഓട്ടോറിക്ഷ ബുക്ക് ചെയ്തു. ഓട്ടോറിക്ഷയില്‍ പോകവെ അവിനാശി റോഡിലെ ഫണ്‍ റിപ്പബ്ലിക് മാളിന് സമീത്തെത്തിയപ്പോള്‍ മുഹമ്മദ് സാദിഖ് യുവതിയെ അശ്ലീലരീതിയില്‍ സ്പര്‍ശിച്ചു.

വാഹനം നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും അയാള്‍ നിര്‍ത്തിയില്ല. കൂടാതെ ഉപദ്രവം തുടരുകയും ചെയ്തു. ഇതോടെ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി. വീഴ്ചയില്‍ യുവതിയുടെ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റു. യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചു. ഉടന്‍തന്നെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു.

യുവതിയുടെ പരാതിയില്‍ പീലമേട് പോലീസ് കേസെടുത്തു. ഐപിസി 354, 354 (A) വകുപ്പുകള്‍, തമിഴ്‌നാട് പ്രോഹിബിഷന്‍ ഓഫ് ഹരാസ്‌മെന്റ് ഓഫ് വിമന്‍ ആക്ട് 4-ാം വകുപ്പ് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സാദിഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.

Content Highlights: Woman passenger, sexually harassed, auto driver arrested, Coimbatore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented