കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഓവര്‍സിയറെ അറസ്റ്റ് ചെയ്ത് വിജിലന്‍സ്


പ്രതീകാത്മകചിത്രം| Photo: AFP

തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിളപ്പില്‍ ഗ്രാമപ്പഞ്ചായത്ത് ഓവര്‍സിയര്‍ ശ്രീലതയെ വിജിലന്‍സ് അറസ്റ്റുചെയ്തു. കുണ്ടമണ്‍കടവ് സ്വദേശി അന്‍സാറിന്റെ പക്കല്‍നിന്ന് 10,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.

അന്‍സാറിന്റെ നിലവിലുള്ള രണ്ടുനിലക്കെട്ടിടത്തിന് മുകളില്‍ ഒരുനിലകൂടി പണിയുന്നതിനുള്ള അനുമതിക്കായി വിളപ്പില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കെട്ടിടത്തോടുചേര്‍ന്ന് ഷീറ്റ് പാകിയിരുന്നതിനാല്‍ സ്ഥലപരിശോധനയ്‌ക്കെത്തിയ ഓവര്‍സിയര്‍ നിര്‍മാണാനുമതി നല്‍കുവാന്‍ ബുദ്ധിമുട്ടാണെന്നും 10,000 രൂപ കൈക്കൂലി നല്‍കിയാല്‍ അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാമെന്നും പരാതിക്കാരനോട് പറഞ്ഞു. അന്‍സാര്‍ ഈ വിവരം വിജിലന്‍സ് ഡയറക്ടറുടെ ചുമതലയുള്ള എച്ച്.വെങ്കിടേഷിനെ അറിയിച്ചു.

അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഇന്റലിജന്‍സ് പോലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് പോലീസ് സൂപ്രണ്ട് വി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ശ്രീലതയെ അറസ്റ്റുചെയ്യുകയായിരുന്നു. ഡിവൈ.എസ്.പി. അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് റിജാസ്, അനൂപ് ആര്‍.ചന്ദ്രന്‍, രാജീവ് ബി. തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Content Highlights: bribe, arrest, overseer

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented