നവജാതശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്നു; പുറത്തറിഞ്ഞത് അവശയായ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍


മാതൃഭൂമി ന്യൂസ്‌

സംഭവം നടന്ന വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു | Screengrab: മാതൃഭൂമി ന്യൂസ്‌

ഇടുക്കി: പ്രസവിച്ച ഉടനെ നവജാതശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. മാതാവിനെ പോലീസ് ചോദ്യംചെയ്യുകയാണ്. ഇന്നലെ രാത്രി പത്തരമണിയോടെയാണ് സംഭവം. കുളിമുറിയില്‍ നവജാതശിശുവിന്റെ ശരീരം വെള്ളമടങ്ങിയ ബക്കറ്റില്‍ കാണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് ഒരു മാസം മുന്‍പ് മാത്രമാണ് യുവതി താമസത്തിന് എത്തിയത്. അപ്പോള്‍ മുതല്‍ ഇവര്‍ ഗര്‍ഭിണിയോണോ എന്ന് സമീപവാസികള്‍ക്ക് സംശയമുണ്ടായിരുന്നു. പ്രദേശത്തെ ആശാ വര്‍ക്കര്‍ ഉള്‍പ്പെടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഗര്‍ഭിണിയാണെന്ന കാര്യം ഇവര്‍ നിഷേധിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെ അവശനിലയിലായ യുവതിയെ ഭര്‍ത്താവ് കണ്ടെത്തുകയും വീട്ടുടമയുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധന നടത്തിയ ശേഷം പ്രസവിച്ചുവെന്ന വിവരം അറിയിച്ചപ്പോഴാണ് യുവതി ഗര്‍ഭിണിയായിരുന്നെന്ന് ഭര്‍ത്താവ് പോലും അറിയുന്നത്. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവെച്ചത് സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

Content Highlights: murder, newborn baby, mother


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented