പ്രതീകാത്മകചിത്രം | Photo : AFP
കൊൽക്കത്ത: കാമുകനൊപ്പം ജീവിക്കാൻ വേണ്ടി യുവതി 45-കാരനായ ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം ദ്രവിക്കുന്നതിന് ഉപ്പിട്ട് കുഴിച്ചുമൂടി. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് സംഭവം. മരിച്ചയാളുടെ ഭാര്യ ഉത്തരയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ജുദാൻ മഹതോ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ഉത്തരയും ജയ്പുർ സ്വദേശിയായ ക്ഷേത്രപാൽ മഹതോയും തമ്മിൽ അടുപ്പത്തിലായരുന്നു. ഒന്നിച്ച് ജീവിക്കാനായി ജുദാൻ മഹതോയെ ഇരുവരും ചേർന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചു. ഉത്തര മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്തുകയും ശേഷം മൃതദേഹം വീടിനടുത്തുള്ള കുഴിയിൽ ഉപ്പ് വിതറി മറവുചെയ്യുകയുമായിരുന്നു.
മാർച്ച് 20 മുതൽ ജുദാൻ മഹതോയെ കാണാതായിരുന്നു. പിതാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ അപൂർബ മഹതോ പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളുടേയും അയൽവാസികളുടേയും വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെയാണ് വീടിനടുത്തുള്ള കുഴിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ജുദാൻ മഹതോയുടെ മൃതദേഹം കണ്ടെടുത്തത്.
സംശയം തോന്നിയതിനെത്തുടർന്ന് ഉത്തരയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. ക്ഷേത്രപാലുമായി അടുപ്പത്തിലാണെന്നും ഇയാൾക്കൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും ഉത്തര പോലീസിനോട് സമ്മതിച്ചു. ക്ഷേത്രപാലിനെ ജയ്പുരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് പുരുളിയ ജില്ലാ കോടതിയിൽ ഹാജരാക്കി. ക്ഷേത്രപാലിനെ കോടതി അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.
Content Highlights: Woman kills husband with lovers help uses salt to decompose body in Purulia


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..