ഭര്‍ത്താവ് ആത്മഹത്യചെയ്തു; ഒന്നരവയസ്സുകാരനായ മകനെ കൊന്ന് യുവതി ജീവനൊടുക്കി


Representational Image

ബെംഗളൂരു: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത് യുവതി ഒന്നരവയസ്സുകാരനായ കുഞ്ഞിനെ കൊന്നശേഷം ജീവനൊടുക്കി. ബെലഗാവി ജില്ലയിലെ വന്താമൂരി ഗ്രാമത്തിലാണ് സംഭവം. വാസന്തി (22), ഇവരുടെ ഒന്നരവയസ്സായ കുഞ്ഞ് എന്നിവരെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി വാസന്തിയുടെ ഭര്‍ത്താവ് ഹോലെപ്പ മാരുതി (25) വിഷംകഴിച്ച് ജീവനൊടുക്കിയിരുന്നു. വാസന്തിയും ഹോലെപ്പയും തമ്മില്‍ കഴിഞ്ഞ ഏതാനുംദിവസങ്ങളായി വഴക്കിലായിരുന്നു. വ്യാഴാഴ്ച രാത്രി ഹോലെപ്പ ഭാര്യയുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൃഷിയിടത്തിലേക്ക് വാങ്ങിവെച്ച കീടനാശിനി കഴിക്കുകയും ചെയ്തു. ബന്ധുക്കള്‍ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞതോടെ കുഞ്ഞുമായി വാസന്തി വീടുവിട്ടിറങ്ങി. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിന് പുറത്തെ വയലിനുസമീപം മരത്തില്‍ തൂങ്ങിയനിലയില്‍ വാസന്തിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.

Content Highlights: Woman kills baby, ends life after husband dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


FIFA World Cup 2022 Samuel Etoo was filmed brutally kneeing a man in the face

1 min

ഖത്തറില്‍ യൂട്യൂബറെ മുട്ടുകൊണ്ട് ഇടിച്ച് സാമുവല്‍ ഏറ്റു; സംഭവം ബ്രസീലിന്റെ മത്സരശേഷം

Dec 6, 2022

Most Commented