രജനി, ശശിധരൻ പിള്ള | Photo: മാതൃഭൂമി
കൊട്ടാരക്കര: വീട്ടിലെത്തിയയാളെ വീട്ടമ്മ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഇവരെ പോലീസ് അറസ്റ്റുചെയ്തു. കൊട്ടാരക്കര ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട്ടില്‍ ശശിധരന്‍പിള്ള (50) യ്ക്കാണ് ഞായറാഴ്ച ഉച്ചയ്ക്ക് തലയ്ക്ക് അടിയേറ്റത്. ഇദ്ദേഹത്തെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
സംഭവത്തില്‍ കൂടല്‍ നെല്ലിമുരുപ്പ് വീട്ടില്‍ രജനിയെ (43) കൂടല്‍ സി.ഐ. ജി.പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകന്റെ കൂടെയാണ് താമസിച്ചിരുന്നത്.
ശശിധരന്‍പിള്ള ഇടയ്ക്ക് രജനിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഞായറാഴ്ച രജനി ഉറക്കമില്ലായ്മയ്ക്ക് മരുന്ന് കഴിച്ചിരിക്കുന്ന സമയത്ത് ഇവിടെ എത്തിയ ശശിധരന്‍പിള്ള കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കമ്പിവടി ഉപയോഗിച്ച് രജനി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
വീട്ടിലെത്തിയ രജനിയുടെ മകനാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. രജനിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: murder, woman, arrest,crime news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..