കസ്റ്റഡിയിലുള്ള ഹബീബ് | Screengrab: Mathrubhumi News
തൃശ്ശൂര്‍: തളിക്കുളത്ത് 54-കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വലപ്പാട് സ്വദേശിയും ഓട്ടോഡ്രൈവറുമായ ഹബീബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാതിരുന്നതിനാണ് ഷാജിതയെ ഹബീബ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ ഷാജിതയുടെ വീട്ടിലായിരുന്നു ദാരുണമായ കൊലപാതകം. വീട്ടുജോലിക്കാരിയായ ഷാജിത തനിച്ചാണ് താമസം. ഹബീബിന്റെ ഓട്ടോയിലാണ് ഇവര്‍ പതിവായി യാത്രചെയ്തിരുന്നത്. ബുധനാഴ്ച രാവിലെയും സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനായി ഹബീബിനെ ഓട്ടംവിളിച്ചിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ ഹബീബ് പണയംവെയ്ക്കാനായി സ്വര്‍ണം ആവശ്യപ്പെട്ടെങ്കിലും ഷാജിത ഇതിന് കൂട്ടാക്കിയില്ല. തുടര്‍ന്നാണ് വീടിന്റെ വാതില്‍ കുറ്റിയിട്ട ശേഷം ഹബീബ് ഷാജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
വീട്ടില്‍നിന്ന് ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ടനിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ അബോധാവസ്ഥയിലായനിലയിലാണ് ഷാജിതയെ കണ്ടെത്തിയത്. ഇതിനിടെ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഹബീബിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളില്‍നിന്ന് ഷാജിതയുടെ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്.
Content Highlights: woman killed in thalikkulam thrissur accused auto driver arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..