പ്രതീകാത്മക ചിത്രം | PTI & ANI
മീററ്റ്: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ 62-കാരിയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. ബുലന്ദ്ഷഹര്‍ അക്ബര്‍പുര്‍ സ്വദേശി സാവിത്രി ദേവിയെ കൊലപ്പെടുത്തിയ കേസിലാണ് സഹോദരപുത്രനായ സാഗര്‍ സിങ്ങി(22)നെ പോലീസ് അറസ്റ്റ് ചെയ്തത്.
കാമുകിയ്‌ക്കൊപ്പം ലഡാക്കിലേക്ക് യാത്ര പോകാനായി പണവും കാറും നല്‍കാതിരുന്നതിനാലാണ് യുവാവ് ബന്ധുവായ 62-കാരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് മണം പിടിച്ച പോലീസ് നായ സാഗര്‍ സിങ്ങിന്റെ മുറിയ്ക്ക് മുന്നിലെത്തിയാണ് നിന്നത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കുറ്റംസമ്മതിച്ചതെന്നും പോലീസ് പറഞ്ഞു.
സംഭവദിവസം സാവിത്രീദേവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് ഗജ് വീര്‍ സിങ് ഒരുവിവാഹത്തില്‍ പങ്കെടുക്കാനായി മോഡിനഗറിലേക്ക് പോയിരുന്നു. ഇതിനിടെയാണ് ബന്ധുവായ സാഗര്‍ സിങ് സാവിത്രിയോട് പണം ആവശ്യപ്പെട്ടത്. കാമുകിയ്‌ക്കൊപ്പം ലഡാക്കിലേക്ക് യാത്ര പോകാനായിരുന്നു പണം. സാവിത്രിയുടെ വീട്ടിലെ കാര്‍ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പണവും കാറും നല്‍കാനാകില്ലെന്നായിരുന്നു സാവിത്രിയുടെ മറുപടി. ഇതോടെ കുപിതനായ പ്രതി സാവിത്രിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ ഭര്‍ത്താവാണ് സാവിത്രിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പിന്നാലെ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇതിനിടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്.
കൃത്യം നടന്ന സ്ഥലത്തുനിന്ന് മണംപിടിച്ച പോലീസ് നായ, വീടിന്റെ ടെറസ് വഴി സാഗര്‍ സിങ്ങും സുഹൃത്തുക്കളും തങ്ങിയിരുന്ന മുറിയിലേക്കാണ് ഓടിയെത്തിയത്. തുടര്‍ന്ന് സാഗര്‍ സിങ്ങിന്റെ മുന്നിലെത്തി നിര്‍ത്താതെ കുരയ്ക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് സംഘം ഇയാളെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. പ്രദേശത്തെ മറ്റൊരാള്‍ക്കെതിരേ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ പ്രതിയില്‍നിന്ന് കണ്ടെടുത്ത വസ്ത്രത്തില്‍ ചോരക്കറ കണ്ടെത്തിയത് നിര്‍ണായകമായി. ഇതോടെ പ്രതി പോലീസിന് മുന്നില്‍ കുറ്റംസമ്മതിക്കുകയായിരുന്നു.
Content Highlights: woman killed by relative for refusing to fund his trip with girlfriend
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..