കൊലപാതകം നടന്ന വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു
കോട്ടയം: തലപ്പലത്ത് 48-കാരിയെ ഒപ്പംതാമസിച്ചിരുന്ന യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തലപ്പലം അമ്പാറയില്‍ താമസിക്കുന്ന ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൊച്ചുപുരക്കല്‍ ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികവിവരം.
ബന്ധുക്കള്‍ കൂടിയായ ഭാര്‍ഗവിയും ബിജുമോനും കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരുമിച്ചാണ് താമസം. കഴിഞ്ഞദിവസം രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബിജുമോന്‍ ഭാര്‍ഗവിയെ കമ്പിപാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൃത്യംനടത്തിയ ശേഷം ബിജുമോന്‍ തന്നെയാണ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Content Highlights: woman killed by live in partner in kottayam thalappalam accused in custody
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..