ബന്ധുവിന്റെ വിവാഹത്തിന് പോയതില്‍ തര്‍ക്കം, വീട്ടമ്മയെ കൊന്നത് ഭര്‍ത്താവ്; കാണാനില്ലെന്ന് പരാതിയും


കല്യാണത്തിന് പോയി തിരികെവീട്ടിലെത്തിയപ്പോഴാണ് ഭാര്യ അവിടെപ്പോയതായി മോഹനന്‍ അറിയുന്നത്. തുടര്‍ന്ന് അവരുമായി വാക്തര്‍ക്കമാവുകയും കഴുത്തിന് പിടിച്ചുതള്ളുകയും ചെയ്തതായി മോഹനന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

മോഹനൻ, ഉഷ

ഗൂഡല്ലൂര്‍: പുത്തൂര്‍വയലില്‍ വീട്ടമ്മയുടെ കൊലപാതകത്തിന് കാരണം ബന്ധുവിന്റെ വിവാഹത്തിനുപോയതുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പോലീസ്. ഇക്കഴിഞ്ഞ 19-ന് രാവിലെ മോഹനന്‍ (63) ഭാര്യ ഉഷയെ ബന്ധുവിന്റെ കല്യാണത്തിനു കൂടെപ്പോകാന്‍ ക്ഷണിച്ചെങ്കിലും അവര്‍ തയ്യാറായില്ല.

കല്യാണത്തിന് പോയി തിരികെവീട്ടിലെത്തിയപ്പോഴാണ് ഭാര്യ അവിടെപ്പോയതായി മോഹനന്‍ അറിയുന്നത്. തുടര്‍ന്ന് അവരുമായി വാക്തര്‍ക്കമാവുകയും കഴുത്തിന് പിടിച്ചുതള്ളുകയും ചെയ്തതായി മോഹനന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ചുമരില്‍ തലയിടിച്ചാണ് മരിച്ചത്. മരണം ഉറപ്പായതോടെ മോഹനന്‍ രാത്രിയില്‍ത്തന്നെ മൃതദേഹം കാറില്‍ കയറ്റി ദേവര്‍ഷോല പാടുന്തറയിലെ സര്‍ക്കാര്‍മൂലയിലെ വനാതിര്‍ത്തിയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.



ഉഷയെ കാണാനില്ലെന്ന് സഹോദരന്‍ സത്യനൊപ്പം മോഹനനും ഗൂഡല്ലൂര്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. പോലീസ്, പുത്തൂര്‍വയല്‍ കുരിശുപള്ളിക്കടുത്ത ചെട്ടിയങ്ങാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചുമരില്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ദീര്‍ഘകാലമായി തുടരുന്ന സ്വരചേര്‍ച്ചയില്ലായ്മയാണ് ഭാര്യ ഉഷയെ കൊല്ലാന്‍ കാരണമെന്ന് ഭര്‍ത്താവ് മോഹനന്‍ പോലീസിനോട് സമ്മതിച്ചു.

ഗൂഡല്ലൂര്‍ ഡിവൈ.എസ്.പി. പി.എം. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഗൂഡല്ലൂര്‍ സി.ഐ. രാമദാസും എസ്.ഐ. രാമേശ്വരനും ചേര്‍ന്നാണ് ചോദ്യംചെയ്തത്.

ശനിയാഴ്ച ഉച്ചയോടെ മോഹനനെ ഗൂഡല്ലൂര്‍ ജ്യുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗൂഡല്ലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉഷയുടെ മൃതദേഹം തറവാട്ടുവീട്ടിലെത്തിച്ച് സംസ്‌കരിച്ചു.

Content Highlights: woman killed by husband in gudallur accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented