പ്രതീകാത്മകചിത്രം| Photo: Mathrubhumi
ബെംഗളൂരു: കെങ്കേരിയില്‍ യുവതിയുടെ മൃതദേഹം പാതി കത്തിയനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍.
ബെംഗളൂരു സ്വദേശിയും ജെ.സി.ബി. ഡ്രൈവറുമായ മുഹമ്മദ് റഫീഖ് (29), സുഹൃത്ത് പ്രജ്ജ്വല്‍ (21) എന്നിവരാണ് പിടിയിലായത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വിശ്വേശ്വര ലേഔട്ട് സ്വദേശിയായ നാഗിന ഖാനൂംമാണ്(25) കൊല്ലപ്പെട്ടത്.
ഈ മാസം മൂന്നിനാണ് കെങ്കേരിക്ക് സമീപത്തെ ഒഴിഞ്ഞസ്ഥലത്ത് യുവതിയുടെ പാതി കത്തിയനിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ആറുദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മൃതദേഹം നാഗിനയുടേതാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടതോടെ ഇവര്‍ക്ക് ഭര്‍ത്താവ് മുഹമ്മദ് റഫീഖുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് റഫീഖിലേക്ക് അന്വേഷണം നീണ്ടത്. മൃതദേഹം കണ്ടെത്തിയ ദിവസം മുതല്‍ ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫാണെന്നും ഇതില്‍ ഒരുദിവസം വിജയപുരയില്‍ മൊബൈല്‍ ഓണായതായും പോലീസ് കണ്ടെത്തി.
ഇതോടെ വിജയപുരയിലെത്തിയ അന്വേഷണ സംഘം ബന്ധുവീട്ടില്‍ നിന്ന് റഫീഖിനെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് പ്രജ്ജ്വലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ജൂലായ് രണ്ടിന് രാത്രി കെങ്കേരിയിലെ ഒഴിഞ്ഞസ്ഥലത്തേക്ക് നാഗിനയെ റഫീഖ് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് ഉജ്ജ്വലും റഫീഖും ചേര്‍ന്ന് കഴുത്തില്‍ കയര്‍ കുടുക്കി നാഗിനയെ കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. നേരത്തേയും റഫീഖ് നാഗിനയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..