മഹേഷ്‌കുമാർ
കാലടി: കാഞ്ഞൂരില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ചുകൊന്നു. തമിഴ്നാട് പുതുക്കുടിയിരിപ്പ് തെക്കേത്തെരുവില്‍ മഹേഷ്‌കുമാര്‍ (37) ആണ് ഭാര്യ രത്നാവതിയ (35) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
കുടുംബ ജീവിതത്തിലെ അസ്വാരസ്യമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. കൊലപാതക ശേഷം ഭാര്യയെ കാണുന്നില്ലെന്നു പറഞ്ഞ് മഹേഷ്‌കുമാര്‍ കാലടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കൂലിപ്പണിക്കാരനാണ് മഹേഷ്‌കുമാര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പേ കാഞ്ഞൂരില്‍ എത്തിയതാണ്. എട്ടുവര്‍ഷം മുന്‍പാണ് രത്നാവതിയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് കാഞ്ഞൂരില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് രത്നാവതി അടുത്തയിടെ മഹേഷ് കുമാറിനോട് പറഞ്ഞിരുന്നു.
ഓണത്തിന് രത്നാവതി സ്വദേശമായ തെങ്കാശിയിലേക്ക് മടങ്ങി. കാലടിയില്‍ വെച്ച് പരിചയപ്പെട്ട സേലം സ്വദേശിക്കൊപ്പം പോവുകയാണെന്നും ഇനി ബുദ്ധിമുട്ടിക്കരുതെന്നും മഹേഷിനോട് പറഞ്ഞാണ് പോയത്.
പിന്നീട് പൊങ്കല്‍ അവധിക്ക് നാട്ടില്‍ പോയ മഹേഷ്‌കുമാര്‍ രത്നാവതിയെ കാഞ്ഞൂരിലേക്ക് തിരിച്ച് കൊണ്ടുവന്നു. വെള്ളിയാഴ്ച കാഞ്ഞൂരില്‍ എത്തിയപ്പോഴും കാമുകനൊപ്പം പോവുകയാണെന്ന് രത്നാവതി ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്ന് പ്രകോപിതനായ മഹേഷ് വീടിനടുത്തുള്ള ജാതി തോട്ടത്തിലേക്ക് കൊണ്ടുപോയി തുണി മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
മഹേഷ്‌കുമാറിന്റെ മൂന്നാം വിവാഹം ആണിത്. ആദ്യവിവാഹത്തില്‍ 20 വയസ്സുള്ള കുട്ടിയുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights: woman killed by husband
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..