ഭാര്യയെ കൊല്ലാന്‍ 51-കാരന്‍ ക്വട്ടേഷന്‍ നല്‍കിയത് മരുമകള്‍ക്ക്; രണ്ടുപേരും അറസ്റ്റില്‍


ഭാര്യയെ കൊല്ലാന്‍ നാലായിരം രൂപയാണ് വാല്‍മികി മരുമകള്‍ക്ക് നല്‍കിയത്. ഇതിനുപുറമേ എല്ലാമാസവും നിശ്ചിത തുക നല്‍കാമെന്നും വാഗ്ദാനം ചെയ്തു. കൃത്യം നടത്താനുള്ള അരിവാളും സംഘടിപ്പിച്ചു നല്‍കി. 

Representational Image

ഭോപാല്‍: മധ്യപ്രദേശില്‍ മധ്യവയസ്‌കയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവും മരുമകളും അറസ്റ്റില്‍. റേവാ സ്വദേശിയായ സരോജ്(50) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് വാല്‍മികി കോള്‍(51) മരുമകള്‍ കാഞ്ചന്‍ കോള്‍(25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. വാല്‍മികി നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ച് മരുമകളാണ് സരോജിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ജൂലായ് 12-ാം തീയതിയാണ് സരോജിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മരുമകളാണ് കൃത്യം നടത്തിയതെന്നും ഇതിന് ക്വട്ടേഷന്‍ നല്‍കിയത് കൊല്ലപ്പെട്ടയാളുടെ ഭര്‍ത്താവാണെന്നും തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റംസമ്മതിച്ചതോടെ രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന താന്‍ ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടിയാണ് മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് വാല്‍മികി പോലീസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട സരോജും മരുമകളായ കാഞ്ചനും തമ്മില്‍ അത്ര അടുപ്പത്തിലായിരുന്നില്ല. ഇത് മുതലെടുത്താണ് സരോജിനെ കൊല്ലാനായി മരുമകള്‍ക്ക് തന്നെ ക്വട്ടേഷന്‍ നല്‍കിയത്.

ഭാര്യയെ കൊല്ലാന്‍ നാലായിരം രൂപയാണ് വാല്‍മികി മരുമകള്‍ക്ക് നല്‍കിയത്. ഇതിനുപുറമേ എല്ലാമാസവും നിശ്ചിത തുക നല്‍കാമെന്നും വാഗ്ദാനം ചെയ്തു. കൃത്യം നടത്താനുള്ള അരിവാളും സംഘടിപ്പിച്ചു നല്‍കി.

ഭര്‍തൃപിതാവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത യുവതി ജൂലായ് 12-നാണ് കൊലപാതകം നടത്തിയത്. സംഭവദിവസം വാല്‍മികി സാത്‌നയിലെ ബന്ധുവീട്ടിലേക്കും കാഞ്ചന്റെ ഭര്‍ത്താവ് മീററ്റിലേക്കും പോയിരുന്നു.

ആദ്യം ഫ്രൈപാന്‍ കൊണ്ടാണ് യുവതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഫ്രൈപാന്‍ കൊണ്ട് അടിച്ചതോടെ സരോജ് ബോധരഹിതയായി നിലത്തുവീണു. തുടര്‍ന്ന് ഭര്‍തൃപിതാവ് നേരത്തെ നല്‍കിയ അരിവാള്‍ കൊണ്ട് മരുമകള്‍ സരോജിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.


Content Highlights: woman killed by daughter in law in madhya pradesh supari given by victims husband

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented