ട്രോളിബാഗില്‍ തലയില്ലാത്ത മൃതദേഹം, തുമ്പായത് ടാറ്റൂ; യുവതിയെ കൊന്ന് കടലില്‍ തള്ളിയത് ഭര്‍ത്താവ്


2 min read
Read later
Print
Share

Screengrab: Mathrubhumi News

മുംബൈ: യുവതിയെ കൊന്ന് തലയറത്തുമാറ്റി കടലില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനും അറസ്റ്റില്‍. മുംബൈ നൈഗാവില്‍ താമസക്കാരായ ബിഹാര്‍ സ്വദേശി മിട്ടു സിങ്(31) സഹോദരന്‍ ചുന്‍ചുന്‍ സിങ്(35) എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ തലയില്ലാത്ത മൃതദേഹം ട്രോളി ബാഗിലാക്കിയ നിലയില്‍ ഉത്തനിലെ കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശിനിയും നൈഗാവിലെ താമസക്കാരിയുമായ അഞ്ജലി സിങ് (23) ആണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അഞ്ജലിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ജൂണ്‍ രണ്ടാം തീയതി ശുചീകരണത്തൊഴിലാളികളാണ് സംശയാസ്പദമായ നിലയില്‍ ട്രോളിബാഗ് കടല്‍ത്തീരത്ത് കണ്ടത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് ട്രോളി ബാഗിനുള്ളില്‍ തലയില്ലാത്തനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായിരുന്നു പോലീസിന്റെ ശ്രമം.

യുവതിയുടെ കൈകളില്‍ അടുത്തിടെ ത്രിശൂലത്തിന്റെ ചിത്രവും 'ഓം' എന്ന ചിഹ്നവും ടാറ്റൂ ചെയ്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് നൈഗാവില്‍ താമസിക്കുന്ന അഞ്ജലിയാണെന്ന് തിരിച്ചറിഞ്ഞത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ദാദര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് യുവതിയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കൂടുതല്‍വിവരങ്ങള്‍ വ്യക്തമായത്.

മേയ് 24-നാണ് മിട്ടുസിങ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ബിഹാറിലെ അതിര്‍ത്തിഗ്രാമത്തില്‍നിന്നുള്ള മിട്ടുവും നേപ്പാള്‍ സ്വദേശിനിയായ അഞ്ജലിയും മൂന്നുവര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഒന്നേകാല്‍ വയസ്സ് പ്രായമുള്ള മകനുണ്ട്.

മിട്ടുവും സഹോദരനായ ചുന്‍ചുന്‍ സിങ്ങും മുംബൈയില്‍ സെക്യൂരിറ്റി ജീവനക്കാരായിരുന്നു. അടുത്തിടെ അഞ്ജലിക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന് മിട്ടുവിന് സംശയം തോന്നി. സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്ന അഞ്ജലി ടാറ്റൂ ചെയ്യാനും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നതിന്റെ വിവിധ വീഡിയോകള്‍ അഞ്ജലി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതെല്ലാം ഭര്‍ത്താവിനെ അസ്വസ്ഥനാക്കി.

ടാറ്റൂ ചെയ്തതിന്റെ പണം തവണകളായാണ് അഞ്ജലി ടാറ്റൂ ആര്‍ട്ടിസ്റ്റിന് നല്‍കിയിരുന്നത്. ഇതിന്റെഭാഗമായി ടാറ്റൂ ആര്‍ട്ടിസ്റ്റുമായി ചാറ്റ് ചെയ്യുന്നതും പതിവായിരുന്നു. എന്നാല്‍ അഞ്‌ലിക്ക് ടാറ്റൂ ആര്‍ട്ടിസ്റ്റുമായി രഹസ്യബന്ധമുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ സംശയം. മേയ് 24-ാം തീയതി ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വഴക്കിനിടെ മിട്ടുസിങ് ഭാര്യയെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു. ഭാര്യ മരിച്ചെന്ന് ഉറപ്പിച്ചതോടെ ഇയാള്‍ സഹോദരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം രണ്ടായി വെട്ടിമുറിച്ചു. തല ഒരു കവറിലും ബാക്കിഭാഗം ട്രോളി ബാഗിലുമാക്കി. പിന്നാലെ ഭയന്തറില്‍വന്ന് ട്രോളി ബാഗും അറത്തുമാറ്റിയ തലയും കടലില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം മകനുമായി മിട്ടുസിങ് നേപ്പാളിലെ ഭാര്യവീട്ടിലേക്ക് പോയി. മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചശേഷം നൈഗാവിലെ വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഭാര്യയുടെ ആഭരണങ്ങളും വീട്ടിലെ മറ്റുസാധനങ്ങളുമായി മുംബൈയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയതെന്നും പോലീസ് പറഞ്ഞു.

അതേസമയം, യുവതിയുടെ അറത്തുമാറ്റിയ തലയും കൊലയ്ക്ക് ഉപയോഗിച്ച കത്തിയും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. തലയും ട്രോളിബാഗും ഒരേസ്ഥലത്തുനിന്ന് തന്നെയാണ് കടലില്‍ ഉപേക്ഷിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഇത് കണ്ടെടുക്കാനായി തിരച്ചില്‍ തുടരുകയാണ്.

Content Highlights: woman killed and beheaded by husband and his brother in mumbai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
greeshma sharon murder

1 min

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി; ഒന്നും പറയാനില്ലെന്ന് പ്രതികരണം

Sep 26, 2023


usa murder

1 min

കോളേജിലെ 'രഹസ്യം' അറിയരുത്;ഫ്രൈയിങ് പാൻ കൊണ്ട് അടി, കഴുത്തിൽ കുത്തിയത് 30 തവണ; അമ്മയെ കൊന്ന് 23-കാരി

Sep 26, 2023


kadakkal soldier

1 min

സൈനികന്റെ പുറത്ത് 'PFI' ചാപ്പകുത്തിയെന്ന പരാതി വ്യാജം; സൈനികനും സുഹൃത്തും കസ്റ്റഡിയില്‍

Sep 26, 2023


Most Commented