പ്രണയവിവാഹം; യുവതിയെ തട്ടിക്കൊണ്ടുപോയത് വന്‍സംഘം, നാടകീയമായി മോചിപ്പിച്ച് പോലീസ്


പത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും കൂട്ടി രണ്ട് കാറുകളിലായാണ് ബന്ധുക്കള്‍ എത്തിയത്. ഇവര്‍ രാജേഷിനെ ആക്രമിച്ചശേഷം ജീവിതയെ ബലംപ്രയോഗിച്ച് കാറില്‍കയറ്റി കൊണ്ടുപോവുകയായിരുന്നു.

പ്രതീകാത്മക ചിത്രം/PTI

വിജയവാഡ: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ യുവതിയെ വാഹനം തടഞ്ഞ് പോലീസ് മോചിപ്പിച്ചു. ആന്ധ്രപ്രദേശിലെ തങ്കുതുരു പോലീസാണ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുക്കളും ഇവരുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് ഗുണ്ടമല സ്വദേശിയായ ജി. രാജേഷി(23)ന്റെ ഭാര്യ ജീവിത(21)യെ ഇവരുടെ ബന്ധുക്കളും കൂടെയെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഭര്‍തൃവീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. ഇതരജാതിക്കാരനെ യുവതി പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു കാരണം.യുവതിയെ തട്ടിക്കൊണ്ടുവരാന്‍ പത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും കൂട്ടി രണ്ട് കാറുകളിലായാണ് ബന്ധുക്കള്‍ എത്തിയത്. ഇവര്‍ രാജേഷിനെ ആക്രമിച്ചശേഷം ജീവിതയെ ബലംപ്രയോഗിച്ച് കാറില്‍കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇതോടെ യുവാവിന്റെ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം ദേശീയപാതയില്‍ പരിശോധന ആരംഭിക്കുകയും പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടയുകയുമായിരുന്നു. എന്നാല്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പോലീസിനെ നേരിട്ടു. ഏകദേശം ഒരുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് പോലീസ് ഇവരെ കീഴടക്കിയത്. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ അടക്കം 19 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെയാണ് രാജേഷും ജീവിതയും പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഈ ബന്ധം പ്രണയമായി. വിവരമറിഞ്ഞ യുവതിയുടെ മാതാപിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഏതാനുംദിവസം യുവതിയെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. പിന്നീട് ഒക്ടോബര്‍ ഏഴാം തീയതി യുവതിയും കുടുംബവും തിരുമല ക്ഷേത്രത്തില്‍ തീര്‍ഥാടനത്തിന് പോയി. യുവതി അറിയിച്ചതനുസരിച്ച് കാമുകനായ രാജേഷും ഇവിടെയെത്തി. തുടര്‍ന്ന് ക്ഷേത്രത്തിലെ ക്യൂ കോംപ്ലക്‌സില്‍നിന്ന് ജീവിതയും രാജേഷും കടന്നുകളയുകയായിരുന്നു.

രാജേഷിന്റെ നാടായ ഗുണ്ടമലയിലേക്കാണ് കമിതാക്കള്‍ ആദ്യം പോയത്. ഒക്ടോബര്‍ 20-ാം തീയതി ഒരു ക്ഷേത്രത്തില്‍വെച്ച് ഇവര്‍ വിവാഹിതരാവുകയും ചെയ്തു. ഇതിനിടെ, യുവതിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നവദമ്പതിമാരായ രണ്ടുപേരും പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് ഇരുവരും വിവാഹിതരായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ബന്ധുക്കള്‍ തിരികെവരാന്‍ ആവശ്യപ്പെട്ടിട്ടും യുവതി കൂട്ടാക്കിയില്ല. ഇതോടെയാണ് കുടുംബം തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

Content Highlights: woman kidnapped by her relatives and hired transgenders after love marriage


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented