പ്രതീകാത്മകചിത്രം| Photo: Mathrubhumi
ഛത്തീസ്ഗഢ്: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട ദമ്പതികളുടെ തര്‍ക്കം കലാശിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ആശാ ഭായി എന്ന സ്ത്രീയാണ് തര്‍ക്കത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആശാ ഭായിയുടെ ഭര്‍ത്താവ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ശങ്കറും ഭാര്യ ആശാ ഭായിയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ശങ്കര്‍ ആവശ്യപ്പെട്ടെങ്കിലും ആശാ ഭായി നിരസിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂര്‍ച്ഛിച്ചതോട ആശാ ഭായി വീടിന് പുറത്തുള്ള കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.
പിന്നാലെ ചാടിയ ശങ്കര്‍ അവരെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു. എന്നാല്‍ തുടര്‍ന്നും ഇരുവരും തമ്മില്‍ വഴക്കായി. ഇതിനൊടുവിലാണ് ശങ്കര്‍ ഭാര്യയെ കൊലപ്പെടുത്തുന്നത്.
ആശയുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിച്ചതിന് ശേഷമാണ് ശങ്കര്‍ അവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ശേഷം രാത്രി മുഴുവന്‍ ഇയാള്‍ മൃതദേഹത്തിന് സമീപം ഇരുന്നു. ശങ്കറിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: Woman jumps into well after fight over sex husband kills her


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..