ശല്യംചെയ്യല്‍, അശ്ലീലകമന്റ്, ഓഫീസിലേക്ക് ഒളിഞ്ഞുനോട്ടവും; അഭിഭാഷകനെതിരേ വനിതാ ജഡ്ജിയുടെ പരാതി


ചുമരിലെ ദ്വാരം വഴി ഇയാള്‍ ഓഫീസിലേക്ക് ഒളിഞ്ഞുനോക്കുന്നത് പതിവാണെന്നും പരാതിയില്‍ പറയുന്നു. 

പ്രതീകാത്മക ചിത്രം | Photo: PTI & AP

ലഖ്‌നൗ: അഭിഭാഷകന്‍ പിറകെനടന്ന് ശല്യപ്പെടുത്തുന്നതായും അശ്ലീല കമന്റടിക്കുന്നതായും വനിതാ ജഡ്ജിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലെ വനിതാ ജഡ്ജിയാണ് മുഹമ്മദ് ഹാറൂണ്‍ എന്ന അഭിഭാഷകനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

നിരന്തരം തന്നെ പിന്തുടരുന്ന മുഹമ്മദ് ഹാറൂണ്‍, അശ്ലീല കമന്റടിക്കുന്നതും അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും പതിവാണെന്നാണ് അവിവാഹിതയായ ജഡ്ജിയുടെ ആരോപണം. വൈകിട്ട് നടക്കാനിറങ്ങുമ്പോളും നഗരത്തില്‍വെച്ചും ഇയാള്‍ പിന്തുടരുകയാണ്. ഇതിനെല്ലാം പുറമേ ചുമരിലെ ദ്വാരം വഴി ഇയാള്‍ ഓഫീസിലേക്ക് ഒളിഞ്ഞുനോക്കുന്നത് പതിവാണെന്നും പരാതിയില്‍ പറയുന്നു.



അഭിഭാഷകന്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് വനിതാ ജഡ്ജി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പലതവണ താക്കീത് നല്‍കിയിട്ടും അഭിഭാഷകന്‍ ഉപദ്രവം അവസാനിപ്പിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

വനിതാ ജഡ്ജിയുടെ പരാതിയില്‍ അഭിഭാഷകനെതിരേ കേസെടുത്തതായി അസി. പോലീസ് സൂപ്രണ്ട് അനൂപ് കുമാര്‍ പറഞ്ഞു. കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: woman judged filed complaint against a lawyer in uttar pradesh alleges harassing her


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented