പ്രതീകാത്മക ചിത്രം | മാതൃഭൂമി
ന്യൂഡല്‍ഹി: രാത്രി മകനൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജിയെ കൊള്ളയടിച്ചു. ഡല്‍ഗി ഗുലാബി ബാഗില്‍ താമസിക്കുന്ന രചന തിവാരിയാണ് കവര്‍ച്ചയ്ക്കിരയായത്. കേസില്‍ പ്രതികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ആറാം തീയതി രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
12 വയസ്സുകാരനായ മകനൊപ്പം വീടിന് സമീപം നടക്കാനിറങ്ങിയ ജഡ്ജിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ കൊള്ളയടിക്കുകയായിരുന്നു. ജഡ്ജിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പിടിച്ചുപറിച്ച പ്രതികള്‍, പിടിവലിക്കിടെ ജഡ്ജിയെ തള്ളിവീഴ്ത്തിയശേഷമാണ് രക്ഷപ്പെട്ടത്. ഏകദേശം 8000 രൂപയും എ.ടി.എം. കാര്‍ഡുകളും മറ്റുചില രേഖകളും ബാഗിലുണ്ടായിരുന്നു. വീഴ്ചയില്‍ ജഡ്ജിക്ക് നിസാരപരിക്കേല്‍ക്കുകയും ചെയ്തു.
ജഡ്ജിയുടെ പരാതിയില്‍ കേസെടുത്ത പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കള്‍ സഞ്ചരിച്ച ബൈക്ക് തിരിച്ചറിയുകയും പ്രതികളായ രണ്ടുപേരെയും പിടികൂടുകയുമായിരുന്നു. മുഹമ്മദ് ദില്‍ഷാദ്, രാഹുല്‍ എന്നിവരാണ് കേസില്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍നിന്ന് ബൈക്കും എ.ടി.എം. കാര്‍ഡും 4500 രൂപയും കണ്ടെടുത്തിട്ടുണ്ട്.
Content Highlights: woman judge robbed in delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..