വീട് വിട്ടിറങ്ങിയത് 10 ദിവസം മുമ്പ്, വിവാഹം കഴിക്കുന്നതിലെ തര്‍ക്കം; യുവാവിന്റെ കാറില്‍ MDMA-യും


പ്രതി അർഷദ്‌

കുന്നംകുളം: കാറില്‍ ഒപ്പം യാത്രചെയ്യുകയായിരുന്ന സ്ത്രീയെ റോഡില്‍ തള്ളിയിട്ട യുവാവ് പിടിയില്‍. തലയ്ക്ക് പരിക്കേറ്റ യുവതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട കാവീട് കരുവായിപറമ്പ് തറയില്‍ അര്‍ഷാദി (27) നെ പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം നഗരത്തില്‍ ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പുന്നയൂര്‍ക്കുളം സ്വദേശിയായ 37 വയസ്സുള്ള വീട്ടമ്മയും കാവീട് സ്വദേശി അര്‍ഷാദുമാണ് കാറിലുണ്ടായിരുന്നത്. പത്തുദിവസം മുമ്പ് വീട്ടില്‍നിന്ന് ഇറങ്ങിയതാണ് സ്ത്രീ. അര്‍ഷാദിനൊപ്പമാണ് ഈ ദിവസങ്ങളില്‍ കഴിഞ്ഞിരുന്നതെന്ന് പറയുന്നു. ബുധനാഴ്ച രാവിലെ പട്ടാമ്പി ഭാഗത്തുനിന്ന് രണ്ടുപേരും കാറില്‍ വരികയായിരുന്നു.

കയറ്റത്തെ പള്ളിക്ക് സമീപം കാര്‍ നിര്‍ത്തി. ഇറങ്ങുന്നതിനിടെ കാര്‍ മുന്നോട്ടെടുത്തപ്പോള്‍ സ്ത്രീ വാതിലില്‍ പിടിച്ച് തൂങ്ങിക്കിടന്നു. യുവതിയുടെ ബഹളം കേട്ട് നാട്ടുകാര്‍ കാര്‍ തടഞ്ഞു. യുവാവ് പെട്ടെന്ന് കാര്‍ നിര്‍ത്തിയതോടെ സ്ത്രീ റോഡില്‍ വീണു. സംഭവസ്ഥലത്തുനിന്ന് യുവാവ് രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ സ്ത്രീയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീഴ്ചയില്‍ തലയ്ക്ക് ചെറിയ പരിക്കുണ്ട്. സ്ത്രീ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.

ഉച്ചയോടെ ചെമ്മണ്ണൂരില്‍നിന്നാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലുള്ള തര്‍ക്കമാണ് സ്ത്രീക്ക് നേരെയുള്ള അക്രമത്തിന് ഇടയാക്കിയതെന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിന് ശേഷം സമീപത്തെ നിരീക്ഷണക്യാമറകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍നിന്ന് ലഭിച്ച വിവരങ്ങളും സ്ത്രീ നല്‍കിയ മൊഴിയും കണക്കിലെടുത്താണ് പ്രതിയെ പിടികൂടിയത്.

സിന്തറ്റിക് ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘത്തിലുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കാറില്‍നിന്ന് ഏകദേശം പത്ത് ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.

Content Highlights: woman injured after falling from a moving car in kunnamkulam accused arrested and seized mdma

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022

Most Commented