'ഭാഗ്യവാനെ' സംശയിച്ച് ഭാര്യ: കൊലപാതകം 50 ലക്ഷം സമ്മാനത്തുകയ്ക്ക് വാങ്ങിയ വീട്ടില്‍വെച്ച്‌


ഷൈജു,സൗമ്യ / കൊല്ലപ്പെട്ട ഷൈജുവിന്റെ വീട്

പാലോട്: പാലോട് കുറുപുഴ വെമ്പിന് സമീപം ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കുറുപുഴ സൗമ്യ ഭവനില്‍ ഷൈജു (40) വാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സൗമ്യയെ (33) പാലോട് പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി 11-മണിയോടെയാണ് സംഭവം.

സമീപത്തെ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഇവര്‍ കുടുംബസമേതം പോയിരുന്നു. മകനെ ഉരുള്‍ നേര്‍ച്ചയില്‍ പങ്കെടുപ്പിച്ചശേഷം ഷൈജു നേരത്തേ വീട്ടിലേക്ക് മടങ്ങി. ക്ഷേത്രത്തില്‍ പൂജയില്‍ പങ്കെടുക്കുന്നതിനുവേണ്ടി സൗമ്യ അവിടെ തങ്ങി. ഇടയ്ക്ക് ക്ഷേത്രത്തില്‍ നിന്നിറങ്ങി വീട്ടിലേക്ക് വന്നു. ഫോണ്‍ ചെയ്യുകയായിരുന്ന ഷൈജുവിനെ സൗമ്യ പിന്നില്‍ നിന്നും ടൈല്‍ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.

അപ്രതീക്ഷിതമായ അടിയില്‍ നിലത്തുവീണ ഷൈജുവിനെ സൗമ്യ ഹോളോബ്രിക്സ് കൊണ്ട് വീണ്ടും വീണ്ടും അടിച്ചു. അടിയുടെ ആഘാതത്തില്‍ തല തകര്‍ന്നു. തുടര്‍ന്ന് തിരികെ ക്ഷേത്രത്തിനു സമീപം എത്തിയ സൗമ്യ ഭര്‍ത്താവിനെ കൊന്ന വിവരം നാട്ടുകാരെ അറിയിച്ചു. ശരീരം മുഴുവന്‍ രക്തം പുരണ്ട് നില്‍ക്കുന്ന സൗമ്യയെ കണ്ട് പരിഭ്രമിച്ചുപോയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും സൗമ്യയെ തടഞ്ഞു വെയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയ നാട്ടുകാര്‍ കാണുന്നത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഷൈജുവിനെയാണ്. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വിദേശത്തായിരുന്ന ഷൈജു പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. 15- വര്‍ഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകനും, മൂന്നിലും നാലിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളും ഉണ്ട്.

ദാരുണാന്ത്യം 50 ലക്ഷം അടിച്ചഭാഗ്യവാന്

പാലോട്: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മസ്‌കറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയ നറുക്കെടുപ്പില്‍ ഷൈജു ഭാഗ്യവാനായിരുന്നു. അന്ന് സമ്മാനത്തുകയായി കിട്ടിയത് അന്‍പത് ലക്ഷം രൂപയായിരുന്നു. ആ തുക കൊണ്ടാണ് ഷൈജുവിന്റെ ഭാര്യ സൗമ്യയുടെ ബന്ധുവിന്റെ പക്കല്‍നിന്ന് കുറുപുഴക്ക് സമീപം വീടും വസ്തുവും വാങ്ങുന്നത്. അതേ വീട്ടില്‍ വച്ചുതന്നെയാണ് ഷൈജുവിന്റെ ദാരുണ അന്ത്യവും.

ഷജു കഴിഞ്ഞദിവസമാണ് ഭാര്യയുടെ അടിയേറ്റ് മരിച്ചത്. ഭാര്യ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. വെല്‍ഡിങ് പണിക്കാരനായ ഷൈജു വിവാഹ ശേഷം പതിമ്മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിദേശത്തു പോയത്. വിദേശത്ത് ജോലി ചെയ്തു കിട്ടുന്ന വരുമാനം തുച്ഛമെങ്കിലും കൃത്യമായി വീട്ടിലേക്ക് പണം അയയ്ക്കുമായിരുന്നു.

സംഭവ ദിവസവും ക്ഷേത്രത്തിലേക്ക് കുടുംബസമേതം സന്തോഷവാനായാണ് പോയത്. മക്കളെ ഉരുള്‍ നേര്‍ച്ചയിലും മറ്റും പങ്കെടുപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ മറ്റു ചടങ്ങുകളിലും ഒക്കെ സജീവമായി പങ്കെടുത്ത ശേഷമാണ് അവസാനമായി തന്റെ സ്വപ്നഭവനത്തിലേക്ക് പോയത്.

Content Highlights: Woman hacks husband to death in Trivandrum suspecting infidelity

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented