പ്രതീകാത്മക ചിത്രം
ഒറ്റപ്പാലം: കുടുംബക്കോടതിയില്‍ എത്തിയ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത് കുഞ്ഞിനെയുള്‍പ്പെടെ ഉപേക്ഷിച്ചുപോയതിലെ വൈരാഗ്യംമൂലമെന്ന് പോലീസ്. ആണ്‍സുഹൃത്തിനൊപ്പം കോടതിയിലെത്തിയ യുവതിയെ കണ്ടതോടെ ഭര്‍ത്താവ് പനമണ്ണ തെക്കത്തുപറമ്പില്‍ രഞ്ജിത്ത് (33) ആക്രമിക്കുകയായിരുന്നു. സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മടവാളെടുത്താണ് കോടതിക്കുപുറത്തുവെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മനിശ്ശീരി കരുവാന്‍പുരയ്ക്കല്‍ വീട്ടില്‍ സുബിതയെ (24) ശസ്ത്രക്രിയക്ക് വിധേയയാക്കി. വലതുകൈയിലെ നടുവിരലിനും ഇടതുകൈക്കുമാണ് ശസ്ത്രക്രിയ നടത്തിയത്. വധശ്രമത്തിനുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
Content Highlights: woman hacked in court premises case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..