സന്ധ്യ
മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവതിക്ക് 10വര്‍ഷം തടവുംപിഴയും. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെയാണ് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്. സജികുമാര്‍ ശിക്ഷിച്ചത്. 1,07,000 രൂപ പിഴയുമടയ്ക്കണം .
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടുപ്പോകുകയായിരുന്നു. മുടി പറ്റെവെട്ടി പുരുഷനെന്നു തോന്നിക്കുന്ന രീതിയിലായിരുന്നു പ്രതി വസ്ത്രം ധരിച്ചിരുന്നത്. പോലീസിന്റെ പിടിയിലായപ്പോള്‍ മാത്രമാണു പ്രതി സ്ത്രീയാണെന്ന കാര്യം പെണ്‍കുട്ടി തിരിച്ചറിഞ്ഞത്.
ഒന്‍പതുദിവസം കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയില്‍നിന്ന് സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കിയിരുന്നു.
പ്രതി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. രഘു ഹാജരായി.
Content Highlights: woman gets 10 years imprisonment for kidnapping minor girl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..