ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷനില്‍ കൂട്ടബലാത്സംഗം; നാല് റെയില്‍വെ ജീവനക്കാര്‍ അറസ്റ്റില്‍


വ്യാഴാഴ്ച രാത്രിയാണ് യുവതിയെ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ന്യൂഡൽഹി റെയിൽവെ സ്‌റ്റേഷൻ | Photo - ANI

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍വെച്ചാണ് മുപ്പതുവയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ നാല് റെയില്‍വേ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് യുവതിയെ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കേസില്‍ സതീഷ് കുമാര്‍(35) വിനോദ് കുമാര്‍(38) മംഗള്‍ചന്ദ് മീണ(33) ജഗദീഷ് ചന്ദ്(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെല്ലാം റെയില്‍വേയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ്.

പ്രതികളില്‍ രണ്ടുപേരാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത്. മറ്റുരണ്ടുപേര്‍ മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.27-ഓടെയാണ് യുവതി ഫോണില്‍വിളിച്ച് പോലീസിനെ പരാതി അറിയിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

പരാതിക്കാരിയായ യുവതി കഴിഞ്ഞ ഒരുവര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പാണ് പ്രതികളിലൊരാളെ തന്റെ സുഹൃത്ത് വഴി യുവതി പരിചയപ്പെട്ടത്. റെയില്‍വേ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ അടുത്തിടെ യുവതിക്ക് റെയില്‍വേയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നും വാഗ്ദാനം ചെയ്തു.

ജൂലായ് 21-ാം തീയതി ഇയാള്‍ യുവതിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മകന്റെ ജന്മദിനാഘോഷത്തിലും പുതിയ വീട് വാങ്ങിയതിന്റെ സത്കാരത്തിലും പങ്കെടുക്കാനായാണ് വീട്ടിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 10.30-ഓടെ കീര്‍ത്തിനഗര്‍ മെട്രോ സ്‌റ്റേഷനില്‍ എത്തിയ യുവതിയെ ഇയാള്‍ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ എത്തിച്ച ശേഷം ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് റൂമിലേക്കാണ് യുവതിയെ കൊണ്ടുപോയത്. മുറിയില്‍ ഇരിക്കാന്‍ പറഞ്ഞശേഷം ഇയാള്‍ പുറത്തുപോയി. ഏതാനുംമിനിറ്റുകള്‍ക്ക് ശേഷം പ്രതി മറ്റൊരാളോടൊപ്പം മുറിയിലെത്തുകയും മുറി അകത്തുനിന്ന് പൂട്ടിയിട്ട ശേഷം രണ്ടുപേരും മാറിമാറി യുവതിയെ ബലാത്സംഗം ചെയ്‌തെന്നുമാണ് പോലീസ് പറയുന്നത്. കേസിലെ പ്രതികളായ മറ്റുരണ്ടുപേര്‍ ഈ സമയം മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.

Content Highlights: woman gang raped in new delhi railway station four employees arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022

Most Commented