വീട് വിട്ടിറങ്ങിയ യുവതിയെ ഭര്‍ത്താവിന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്തത് ആറുപേര്‍; അറസ്റ്റ്


ഭാര്യയോട് തിരികെ വീട്ടിലേക്ക് വരാന്‍ പറയുന്നതിനിടെയാണ് ആറംഗസംഘം ബൈക്കുകളിലെത്തിയത്. തുടര്‍ന്ന് ഇവര്‍ തന്നെയും ബന്ധുവിനെയും മര്‍ദിച്ച ശേഷം ഭാര്യയെ സമീപത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. 

പ്രതീകാത്മക ചിത്രം/ AFP

റാഞ്ചി: ജാര്‍ഖണ്ഡില്‍ യുവതിയെ ഭര്‍ത്താവിന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്തു. പലാമു ജില്ലയിലെ സത്ഭര്‍വ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കേസില്‍ പ്രതികളായ ആറുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇവര്‍ അപകടനില തരണം ചെയ്തതായും പോലീസ് പറഞ്ഞു.

ഭര്‍തൃവീട്ടിലെ വഴക്കുകാരണം വീട് വിട്ടിറങ്ങി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന 22-കാരിയെയാണ് ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. ശനിയാഴ്ച രാത്രിയാണ് ഭര്‍തൃമാതാപിതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതി വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് സമീപഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് കാല്‍നടയായി യാത്ര തിരിക്കുകയായിരുന്നു. യുവതി വീട് വിട്ടിറങ്ങിയെന്ന വിവരമറിഞ്ഞതോടെ ഭര്‍ത്താവും മറ്റൊരു ബന്ധുവും യുവതിക്കായി തിരച്ചില്‍ തുടങ്ങി. തുടര്‍ന്ന് ദേശീയപാത 39-ല്‍വെച്ച് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന യുവതിയെ ഭര്‍ത്താവ് കണ്ടു. ഇതിനിടെയാണ് ആറംഗസംഘം സ്ഥലത്തെത്തുകയും ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി.

ഭാര്യയോട് തിരികെ വീട്ടിലേക്ക് വരാന്‍ പറയുന്നതിനിടെയാണ് ആറംഗസംഘം ബൈക്കുകളിലെത്തിയത്. തുടര്‍ന്ന് ഇവര്‍ തന്നെയും ബന്ധുവിനെയും മര്‍ദിച്ച ശേഷം ഭാര്യയെ സമീപത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.

മര്‍ദനത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍, പ്രതികളില്‍ ചിലര്‍ യുവതിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് പിന്നീട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇതോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്. സംഭവസ്ഥലത്തുവെച്ച് രണ്ട് പ്രതികളെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട നാലുപേരെ തിങ്കളാഴ്ചയും പോലീസ് അറസ്റ്റ് ചെയ്തു.

Content Highlights: woman gang raped in front of husband in jharkhand


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented