കേസിൽ അറസ്റ്റിലായ വിജയൻ, ഷിധിൻ, ജോജോ കുര്യാക്കോസ് എന്നിവർ
അമ്പലവയല്‍(വയനാട്): റിസോര്‍ട്ടില്‍ കര്‍ണാടക സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തകേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പൊട്ടംകൊല്ലിയില്‍ ഇന്ത്യന്‍ ഹോളിഡേ റിസോര്‍ട്ട് നടത്തുന്ന പുല്പള്ളി, ബത്തേരി സ്വദേശികളായ കട്ടയാട്ട് പുത്തന്‍വില്ലാ അപ്പാര്‍ട്ട്‌മെന്റില്‍ ഷിധിന്‍ (31), പുല്പള്ളി ഇലവന്‍ തുരുത്തേല്‍ ജോജോ കുര്യാക്കോസ് (33), വാകേരി ഞരമോളി മീത്തല്‍ വിജയന്‍ (48) എന്നിവരാണ് പിടിയിലായത്. ഹോംസ്റ്റേ നടത്തിപ്പുകാരനായ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
യുവതിയെ കര്‍ണാടകയില്‍നിന്ന് ജോലിക്കുകൊണ്ടുവന്നത് ഇവരാണ്. റിസോര്‍ട്ടില്‍ അതിക്രമിച്ചെത്തിയസംഘം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മുഖംമൂടി ധരിച്ചെത്തിയ എട്ടംഗസംഘമാണ് ബലാത്സംഗം ചെയ്തതെന്നാണ് സൂചന. ഏപ്രില്‍ 20-നാണ് സംഭവം. ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം.
മറ്റുപ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കോവിഡ് കാലത്ത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകളെ താമസിപ്പിച്ചതിന് ഈ റിസോര്‍ട്ടിനുനേരെ മുമ്പും അന്വേഷണം നടന്നിരുന്നു.
Content Highlights: woman gang raped in a resort in wayanad three arrested
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..