MDMA ഉപയോഗിച്ച് ലോഡ്ജില്‍ അവശനിലയില്‍; യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, വിശദമായ അന്വേഷണം


Screengrab: Mathrubhumi News

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയ രണ്ട് യുവതികളില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ കേസില്‍ കോഴിക്കോട് സ്വദേശിനിയെ അറസ്റ്റ് രേഖപ്പെടുത്തി സെന്‍ട്രല്‍ പോലീസ് വിട്ടയച്ചു.

മയക്കുമരുന്ന് മാഫിയയ്ക്ക് ഇതില്‍ പങ്കുണ്ടോയെന്നത് ഉള്‍പ്പെടെ കേസ് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശംവച്ചതിനും ശനിയാഴ്ച യുവതിക്കെതിരേ കേസെടുത്തിരുന്നു.

ആശുപത്രിയില്‍ നിന്ന് ഞായറാഴ്ച വൈകീട്ടോടെ യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ബന്ധുക്കള്‍ ഇവരെ കോഴിക്കോട്ടുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമെന്ന് സെന്‍ട്രല്‍ പോലീസ് പറഞ്ഞു.

പെണ്‍കുട്ടി ഉപയോഗിച്ചത് എം.ഡി.എം.എ.യാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന കാസര്‍കോട്ടുകാരായ രണ്ട് യുവാക്കളെ സെന്‍ട്രല്‍ പോലീസ് ചോദ്യംചെയ്തിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യും.

ബുധനാഴ്ച രാത്രി വൈകിയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ രണ്ട് യുവതികളെ അവശനിലയില്‍ കണ്ടെത്തിയത്.

ഒരാളെ വ്യാഴാഴ്ച ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. കോഴിക്കോട്ടുകാരായ പെണ്‍കുട്ടികള്‍ ജോലിക്കായി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ 27-ന് തിങ്കളാഴ്ചയാണ് എറണാകുളത്ത് എത്തിയത്. വിസ, മെഡിക്കല്‍ പരിശോധനയ്ക്ക് ഇടപ്പള്ളിയിലെ ഖത്തര്‍ വിസ സെന്ററിലേക്കാണ് ഇവര്‍ വന്നത്.

Content Highlights: woman found unconsciously after consuming mdma police recorded her arrest

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented