യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ദുരൂഹതയെന്ന് പരാതി


1 min read
Read later
Print
Share

ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സുല്‍ഫത്തിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടതെന്ന് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു.

സുൽഫത്ത് | Screengrab: Mathrubhumi News

മലപ്പുറം: നിലമ്പൂര്‍ മമ്പാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കത്തറ സ്വദേശിയായ സുല്‍ഫത്തി(24)നെയാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സുല്‍ഫത്തിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടതെന്ന് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു. യുവതി തൂങ്ങിമരിച്ചതാണെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ ഷെമീറിന്റെ വീട്ടില്‍നിന്ന് ബഹളം കേട്ടിരുന്നെങ്കിലും ഇടയ്ക്കിടെ ഇത് പതിവായതിനാല്‍ അയല്‍ക്കാര്‍ ആദ്യം കാര്യമാക്കിയില്ല. പിന്നീട് ഷെമീറിന്റെ വീട്ടിലെത്തിയപ്പോളാണ് സുല്‍ഫത്തിന്റെ മൃതദേഹം കെട്ടഴിച്ചശേഷം നിലത്തുകിടത്തിയനിലയില്‍ കണ്ടത്.

അതേസമയം, യുവതിയുടെ ശരീരത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകളൊന്നും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനാലാണ് മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയത്.

ഷെമീര്‍-സുല്‍ഫത്ത് ദമ്പതിമാര്‍ക്ക് രണ്ടുമക്കളാണുള്ളത്. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Content Highlights: woman found dead at her husband home in mambad nilambur malappuram

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kannur train fire

2 min

തർക്കത്തിന് പിന്നാലെ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശി?; പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും സൂചന

Jun 1, 2023


siddiq

2 min

മൃതദേഹം കടത്തിയ ബാഗ് വാങ്ങിയത് സിദ്ദിഖിന്റെ പണമെടുത്ത്; ശരീരം രണ്ടായി മുറിച്ചത് മുണ്ട് നീക്കിയശേഷം

Jun 1, 2023


Crime

1 min

തല കല്ലിലിടിച്ചു, ഓവുചാലില്‍ മുക്കി; അടുത്തിടപഴകാന്‍ വിസമ്മതിച്ച യുവതിയെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍

Jun 2, 2023

Most Commented