രേഷ്മ
പട്ടാമ്പി: പട്ടാമ്പി പാലത്തില്‍നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആമയൂര്‍ കമ്പനിപ്പടി അമ്പലപ്പറമ്പ് രഘുവിന്റെ മകള്‍ രേഷ്മയാണ് (31) മരിച്ചത്. തിങ്കളാഴ്ചരാത്രി എട്ടോടെയാണ് പാലത്തില്‍നിന്ന് യുവതി കുത്തൊഴുക്കുള്ള പുഴയിലേക്ക് എടുത്തുചാടിയത്. ദൃക്സാക്ഷികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. കുത്തൊഴുക്കും ഇരുട്ടും തിരച്ചിലിന് തടസ്സമായി.
ചൊവ്വാഴ്ച രാവിലെയാണ് പാലത്തോടുചേര്‍ന്നുള്ള സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചരാവിലെ കംപ്യൂട്ടര്‍ പഠനത്തിനായാണ് രേഷ്മ വീടുവിട്ടിറങ്ങിയത്. തിരിച്ചെത്താതായപ്പോള്‍ കൊപ്പംപോലീസില് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ചാടുന്നതിന് മുമ്പ് ബാഗും ഷാളും മറ്റും കരയില്വെച്ചിരുന്നു. ബാഗിലെ രേഖകളില്‍നിന്നാണ് ചാടിയത് രേഷ്മയാണെന്ന് തിരിച്ചറിഞ്ഞത്. രേഷ്മ മാതാപിതാക്കള്‍ക്കൊപ്പം ആമയൂരാണ് താമസം. ഭര്‍ത്താവ്: അജി. മകള്‍: അര്‍ച്ചന.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..