ജനമധ്യത്തില്‍ നഗ്നയായികുളിച്ചാല്‍ ആണ്‍കുട്ടിയെലഭിക്കുമെന്ന് മന്ത്രവാദി;യുവതിയെ നിർബന്ധിച്ച് ഭർത്താവ്


പ്രതീകാത്മകചിത്രം| Photo: Mathrubhumi

പുണെ: പൊതുയിടത്തിൽ ആളുകൾക്ക് മുമ്പിൽ വെച്ച് നഗ്നയായി കുളിക്കാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്ന് യുവതിയുടെ പരാതി. പുണെയിലാണ് സംഭവം. ആൺകുട്ടിയെ ലഭിക്കാനായി പ്രദേശത്തുള്ള മന്ത്രവാദി നിർദ്ദേശിച്ചത് പ്രകാരമാണ് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ചേർന്ന് തന്നെ നഗ്നയായി ആളുകൾക്ക് മുമ്പിൽവെച്ച് കുളിക്കാൻ നിർബന്ധിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു.

പുണെ, വിദ്യാപീഠ് പോലീസ് സ്റ്റേഷനിലാണ് യുവതി ഞായറാഴ്ച പരാതി നൽകിയത്. ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, പ്രദേശത്തെ മന്ത്രവാദിയായ 'താന്ത്രിക് ബാബ' എന്നറിയപ്പെടുന്ന മൗലാനാ ബാബ ജാമാദാർ എന്നിവർക്കെതിരേയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.



ഐ.പി.സി. സെക്ഷൻ 498, 323, 420, 504, 406 എന്നീ വകുപ്പുകൾ പ്രകാരവും ദുർമന്ത്രവാദത്തിനെതിരേയുള്ള നിയമപ്രകാരവും നാലുപേർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ജഗന്നാഥ കലാസ്കാർ പറഞ്ഞു.

പരാതിക്കാരിയെ ഭർത്താവിന്റെ മാതാപിതാക്കൾ 2013 മുതൽ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവരികയാണ്. ഇതിനുപുറമെ ആൺകുട്ടിയെ പ്രസവിക്കണമെന്നാശ്യപ്പെട്ടും ഇവർ യുവതിയെ പീഡിപ്പിച്ചിരുന്നു. ഇതിനായി നിരവധി തവണ ദുർമന്ത്രവാദം നടത്തി.

ആളുകളുടെ മുമ്പിൽവെച്ച് വെള്ളച്ചാട്ടത്തിൽ യുവതി പൂര്‍ണനഗ്നയായി കുളിച്ചാൽ ആൺകുട്ടിയെ പ്രസവിക്കുമെന്ന് മന്ത്രവാദി വിശ്വസിപ്പിച്ചു. തുടർന്ന് യുവതിയെ റായ്ഗഡ് ജില്ലയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഭർത്താവ് വ്യാപാരം തുടങ്ങാനെന്ന പേരിൽ യുവതിയുടെ പേരിൽ 75 ലക്ഷം രൂപ ലോൺ എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Woman forced to take NAKED bath in open to bear son


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented