പ്രതീകാത്മക ചിത്രം | Photo: Kevin Frayer/ Getty Images
ബെംഗളൂരു: സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ബെംഗളൂരു കേന്ദ്രത്തില്‍ കുളിക്കുന്നതിനിടെ സഹ വനിതാ കായികതാരം തന്റെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി യുവതിയുടെ പരാതി. പഞ്ചാബ് സ്വദേശിനിയായ താരമാണ് ജ്ഞാനഭാരതി പോലീസില്‍ വനിതാ വോളിബോള്‍ താരത്തിനെതിരേ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരിശീലനത്തിനുശേഷം കുളിക്കുന്നതിനിടെ വോളിബോള്‍ താരം മൊബൈല്‍ ദൃശ്യങ്ങളെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മൊബൈല്‍ വാങ്ങി പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ വോളിബോള്‍ താരം ഫോണ്‍ നിലത്തെറിഞ്ഞ് തകര്‍ക്കുകയായിരുന്നു.
അധികൃതരെ വിവരമറിയിച്ചെങ്കിലും ചിത്രം പകര്‍ത്തിയത് ഇവര്‍ നിഷേധിച്ചു. പുറത്തുനിന്നുള്ള ആര്‍ക്കെങ്കിലും കൈമാറാനാണ് ചിത്രം പകര്‍ത്തിയതെന്ന് കരുതുന്നതായും യുവതി പരാതിയില്‍ പറയുന്നു
Content Highlights: woman filed complaint against co woman player in bengaluru sai center
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..