രമ്യ
ആലപ്പുഴ: ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിലെ ജനസേവാ കേന്ദ്രത്തിനുള്ളില്‍ ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. വെട്ടിക്കോട്ട് പാലക്കണ്ടത്തില്‍ ഷിബുവിന്റെ ഭാര്യ രമ്യ(38)യെയാണ് പഞ്ചായത്ത് വളപ്പിലെ ജനസേവാ കേന്ദ്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ഏറെനേരം കഴിഞ്ഞിട്ടും രമ്യ വീട്ടില്‍ വരാത്തതിനാല്‍ ഭര്‍ത്താവ് വള്ളികുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തുതന്നെ ഫോണുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് രാത്രി 11 മണിയോടെ ജനസേവാ കേന്ദ്രം തുറന്ന് പരിശോധിച്ചപ്പോഴാണ് ജീവനക്കാരിയായ രമ്യയെ ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായും കുടുംബപ്രശ്നങ്ങളും കടബാധ്യതകളുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനാഫലം ലഭിച്ചതിന് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.
പത്തുവര്‍ഷം മുമ്പാണ് ഷിബുവും ചവറ സ്വദേശിനിയായ രമ്യയും വിവാഹിതരായത്. ഒമ്പത് വയസ്സുള്ള കാര്‍ത്തിക് ഏകമകനാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..