ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് രോഗിയുടെ മര്‍ദനം; അടിയേറ്റ് ഡോക്ടറുടെ കൈ ഒടിഞ്ഞു


വസീര്‍ വൃക്കയിലെ കല്ലിന്റെ ചികിത്സയ്ക്കാണെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രോഗി തയ്യാറായില്ല.

കൈയ്ക്ക് പരിക്കേറ്റ ജനറൽ ആശുപത്രിയിലെ ഡോ. ശോഭ(ഇടത്ത്) അറസ്റ്റിലായ വസീർ(വലത്ത്)

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് രോഗിയുടെ മര്‍ദനം. ആശുപത്രിയിലെ സര്‍ജന്‍ ഡോ. ശോഭയ്ക്കാണ് രോഗിയുടെ അടിയേറ്റത്. മര്‍ദനത്തില്‍ ഡോക്ടറുടെ കൈയ്ക്ക് ഒടിവുണ്ട്.

സര്‍ജറി ഒ.പി. ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ആക്രമണം നടത്തിയ മണക്കാട് സ്വദേശിയായ വസീറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.മണക്കാട് സ്വദേശിയായ വസീര്‍ വൃക്കയിലെ കല്ലിന്റെ ചികിത്സയ്ക്കാണെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രോഗി തയ്യാറായില്ല. തുടര്‍ന്ന് മരുന്ന് എഴുതി നല്‍കുന്നതിനിടെ രോഗി കാരണമില്ലാതെ പ്രകോപിതനായി. ഒ.പി. ടിക്കറ്റും ചികിത്സാ രേഖകളും കീറിക്കളഞ്ഞ് രോഗി മര്‍ദിക്കുകയായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. തലയ്ക്ക് നേരെ വന്ന അടി കൈകൊണ്ട് തടയുകയായിരുന്നുവെന്നും ഡോക്ടര്‍ ശോഭ പറഞ്ഞു. പരിക്കേറ്റ ഡോക്ടര്‍, ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സര്‍ജറി ഒ.പി.യില്‍ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ കെ.ജി.എം.ഒ.എ. അപലപിച്ചു. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് അതിക്രമിച്ചു കടക്കുന്നവര്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണം. കുറ്റവാളിയെ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ശിക്ഷിക്കുവാന്‍ വേണ്ട നടപടി പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. അരുണ്‍ എ. ജോണും ജില്ലാ സെക്രട്ടറി ഡോ.പത്മപ്രസാദും ആവശ്യപ്പെട്ടു.

ആവര്‍ത്തിച്ചുള്ള ആശുപത്രി അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍തലത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം ഘടകം പ്രസിഡന്റ് ഡോ. ജി.എസ്.വിജയകൃഷ്ണനും ഡോ. എ.അല്‍ത്താഫും ആവശ്യപ്പെട്ടു.

ആശുപത്രി ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്നും എല്ലാ തലങ്ങളിലും അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.


Content Highlights: woman doctor in trivandrum general hospital attacked by a patient


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented