Image Courtesy: Mathrubhumi news screengrab
പത്തനംതിട്ട: ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്കു നേരെ നഗ്നതാപ്രദര്‍ശനമെന്ന് പരാതി. ആറന്മുള സ്വദേശിനിയായ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി. സര്‍ക്കാരിന്റെ ഇ സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെയാണ് സംഭവം. തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് സുഹൈബ് (21) എന്ന യുവാവ് കണ്‍സള്‍ട്ടേഷനിടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്നാണ് പരാതി.
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഡ്യൂട്ടിയായിരുന്നു ഡോക്ടര്‍ക്കുണ്ടായിരുന്നത്. വീട്ടില്‍ ഇരുന്ന് ലാപ്‌ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സുഹൈബ് നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് ഡോക്ടറുടെ പരാതി.
കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മുഖേനയാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ പോലീസ് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. ഇ സഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പേരും മറ്റു വിവരങ്ങളും ഡോക്ടര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
കോവിഡ് കാലത്ത് ഏറെ സ്വീകാര്യത ലഭിച്ച ചികിത്സാ രോഗ നിര്‍ണയ സംവിധാനമാണ് ഇ സഞ്ജീവനി. മുന്‍പും ഡോക്ടര്‍മാര്‍ക്ക് മോശം അനുഭവമുണ്ടായതായി പരാതികളുണ്ട്.
Content Highlights: woman doctor files complaint on exhibitionism during online consultation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..