ജെൻസി
കൊട്ടിയം : ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് വീട്ടിലെത്തി രക്ഷിതാക്കളോടു പരാതിപ്പെട്ടശേഷം മടങ്ങിയ യുവതി തീപ്പൊള്ളലേറ്റു മരിച്ചു. ഇരവിപുരം തെക്കുംഭാഗം ആറ്റുകാല്‍ പുരയിടത്തില്‍നിന്ന് താന്നി ഫിഷര്‍മെന്‍ കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന ജെ.ജെന്‍സി(31)യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് മാക്‌സലിനും പൊള്ളലേറ്റ് സാരമായ പരിക്കുണ്ട്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ഇരുവരെയും പൊള്ളലേറ്റനിലയില്‍ നാട്ടുകാര്‍ കണ്ടത്. തൊണ്ണുറുശതമാനത്തിലേറെ പൊള്ളലേറ്റ ജെന്‍സി ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു. ഇവര്‍തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായും അടുത്തിടെ ഇരവിപുരം പോലീസ് വിളിച്ചുവരുത്തി ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ജെന്‍സി വീട്ടിലെത്തി ഭര്‍ത്താവിന്റെ പീഡനം കാരണം ഒന്നിച്ചുതാമസിക്കാനാകില്ലെന്നും രക്ഷിതാക്കള്‍ക്കൊപ്പം താമസിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുപറഞ്ഞ് വീട്ടുകാര്‍ മടക്കിയയയ്ക്കുകയായിരുന്നു.
ജെന്‍സിക്ക് പൊള്ളലേറ്റതില്‍ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുക്കള്‍ ഇരവിപുരം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തു. മൃതദേഹപരിശോധന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മക്കള്‍: അതുല്‍, അലന്‍.
Content Highlights: woman dies in kottiyam kollam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..