റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു; നിര്‍ത്താതെ പോയ കാര്‍ കസ്റ്റഡിയില്‍


ശനിയാഴ്ച രാത്രി കച്ചവടം കഴിഞ്ഞ് ഉന്തുവണ്ടിയുമായി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

സുലോചന

ചൊവ്വന്നൂര്‍(തൃശ്ശൂര്‍): പന്തല്ലൂര്‍ പാടത്ത് ഉന്തുവണ്ടിയുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്, തട്ടുകട നടത്തിയിരുന്ന സ്ത്രീ മരിച്ചു. ചൊവ്വന്നൂര്‍ കണ്ടരാശ്ശേരി അറുമുഖന്റെ ഭാര്യ സുലോചന(55)യാണ് മരിച്ചത്. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. പിന്നീട്, പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്‍ കസ്റ്റഡിയിലെടുത്തു.

പന്തല്ലൂര്‍ പാടത്തെ ഓഡിറ്റോറിയത്തിനു മുന്നില്‍ ഉന്തുവണ്ടിയുമായെത്തി തട്ടുകട നടത്തിയാണ് അറുമുഖനും സുലോചനയും കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി കച്ചവടം കഴിഞ്ഞ് ഉന്തുവണ്ടിയുമായി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അറുമുഖന്‍ റോഡുമുറിച്ച് മറുവശത്തെത്തിയിരുന്നു. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ സുലോചനയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



വെള്ളറക്കാട് പയറ്റിപറമ്പില്‍ അന്‍സാറാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ കൈപ്പറമ്പില്‍ ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മകളെ കാണാന്‍ വെള്ളറക്കാടു നിന്ന് വരുമ്പോഴായിരുന്നു അപകടം. കൈപ്പറമ്പിലുള്ള ബന്ധുവിന്റെ വീട്ടില്‍ കാര്‍ നിര്‍ത്തിയിട്ട് എറണാകുളത്തേക്ക് പോയെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

സുലോചനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മകന്‍: ആദിത്യന്‍.

Content Highlights: woman dies in accident in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented